പെട്ടെന്നാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നത്.പുതുവര്‍ഷം പടിവാതില്‍ക്കലെത്തി.ആര്‍ക്കും ഗ്രീറ്റിങ് കാര്‍ഡുകള്‍ വാങ്ങിയില്ലല്ലോ എന്ന്.പതിവില്ലാത്തതാണ്.പക്ഷെ ഈ വര്‍ഷം കുറച്ച് നല്ല കൂട്ടുകാരെ കിട്ടി.അവര്‍ക്കൊക്കെ ഓരോ കാര്‍ഡ് കൊടുക്കുന്നതില്‍ തെറ്റില്ലല്ലോ..അങ്ങനെയെങ്കിലും എന്നെ ആരെങ്കിലും ഓര്‍മിക്കട്ടെ.ഓര്‍ക്കുവാന്‍ ആര്‍ക്കെങ്കിലും എന്തേലും നല്കിയാല്ലല്ലേ ഓര്‍ക്കൂ.അല്ലാതെ ഓര്‍ക്കണം എന്നു പറയുന്നതില്‍ കഴമ്പില്ലല്ലോ..
ഭാഗ്യത്തിന് എന്തോ ആവശ്യം പ്രമാണിച്ച് എന്റെ കൈയില്‍ കുറച്ച് രൂപയുണ്ടായിരുന്നു.അങ്ങനെ ഞാന്‍ രണ്ടും കല്പി്ച്ച് കാര്ഡു്കള്‍ വാങ്ങാന്‍ ഇറങ്ങി തിരിച്ചു.ക്രിസ്തുമസിന് ഇനി കഷ്ടി ഒരാഴ്ച കൂടിയെ ഉള്ളൂ.എങ്കില്‍ പിന്നെ ന്യൂ ഇയര്‍ കാര്‍ഡ് വാങ്ങി കളയാം എന്നുറപ്പിച്ചു.
ബസില്‍ ഇരുന്ന് പുറം കാഴ്ചകള്‍ തിരയുമ്പോള്‍ ഒര് നീണ്ട ക്യൂ.എന്താത്..??ഇന്ന് മോഹന്‍ലാലിന്റെ പടം റീലീസാണോ?അതോ മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നവരാണോ?അല്ലേ അല്ല.ഇത് കേരളത്തിലെ നാനാ മതത്തിലും പെട്ട പുരുഷകേസരികള്‍ തീര്‍ത്തും അച്ചടക്കത്തോടെ മുണ്ടൊക്കെ താഴ്ത്തിയിട്ട് അക്ഷമയേതുമില്ലാതെ വരിയായി വെടിപ്പായി നില്ക്കുന്ന സ്ഥലം-ബിവറേജ്..!!!ഹൊ..ക്രിസ്തുമസ്സല്ലേ ഒന്നു കൂടണ്ടേ..യെവനില്ലാത്ത എന്തോന്ന് ആഘോഷം.പാവപ്പെട്ട യേശു പുല്‍ക്കൂട്ടില്‍ പിറവിക്കൊണ്ടത് ഇവര്‍ക്ക് കുടിച്ച് കോണ്തെറ്റി അറുമാതിക്കാന്‍ വേണ്ടിയായിരിക്കുമോ..?-എന്റെ കുഞ്ഞ് മനസ്സിനൊരു സംശയം..
ക്രിസ്തുമസ് പ്രമാണിച്ച് മാത്രം തുറക്കുന്ന ഒരു ഗ്രീറ്റിംങ് ഷോപ്പുണ്ടായിരുന്നു ജംഗ്ഷനില്‍.ഞാന്‍ അവിടേക്കാണ് പോയത്.പല നിറത്തിലും തരത്തിലുമുള്ള നക്ഷത്രക്കൂട്ടങ്ങള്‍ കടയുടെ മാറ്റ് കൂട്ടിയിരുന്നു.വാലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ വിലയും മോളിലോട്ടാണെന്ന് തോന്നി.അല്ലാ..ഞാന്‍ നക്ഷത്രം വാങ്ങാന്‍ വന്നതല്ലല്ലോ..
കാര്ഡു്കളുടെ ഒരു വിപുലമായ ശേഖരം എനിക്കു വേണ്ടി കാത്തിരുന്നിരുന്നു.ഞാന്‍ അവിടേക്ക് നീങ്ങി.എന്റെ മുഖത്തൊരു കള്ള ലക്ഷണമുള്ളതു കൊണ്ടാണോ എന്നറിയില്ല കടക്കാരന് എന്റെ പിറകെ തന്നെയുണ്ടായിരുന്നു.’പൊന്നണ്ണാ..ഞാന്‍ അടിച്ചു മാറ്റാന്‍ വന്നതല്ല..ആ പണിയൊക്കെ ഞാന്‍ എന്നേ നിര്‍ത്തി..’-എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നിട്ടും ഞാന്‍ പറഞ്ഞില്ല.അത് എന്തു കൊണ്ടാണെന്നു മാത്രം ചോദിക്കരുത്.
കാര്‍ഡുകള്‍ക്ക് വല്യ പുതുമയൊന്നും എനിക്ക് തോന്നിയില്ല.ഓരോന്നെടുത്ത് നിരാശയോടെ ഞാന്‍ തിരികെ വെച്ചു.ആശയോടെ മറ്റൊന്ന് തിരഞ്ഞു.കൂട്ടത്തില്‍ പുറംമോടി കണ്ട് ഇഷ്ടം തോന്നിയ ഒരെണ്ണം ഞാന്‍ എടുത്ത് തുറന്നു.ഹെന്റമ്മോ….എനിക്ക് കടമാറിയോ..?ഞാന്‍ കാര്‍ഡ് അതുപോലെ തന്നെയടച്ച് ഇരുന്നിടത്ത് തന്നെ വെച്ചു.ഞാന്‍ കണ്ടതെന്താണെന്നറിയണ്ടേ..?ഞെട്ടിയത് എന്തിനാണെന്നറിയണ്ടേ..?എന്താണെന്നു വെച്ചാല്‍..അതിനകത്ത് ..നഗ്നയായ ആഞ്ജലീന ജോളി..!!-സത്യം..ഞാനെന്തിനു കള്ളം പറയണം..
പ്രധാന ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നു മാത്രം.അതും പ്രണയത്തിന്റെ ചിഹ്നമായ ‘heart symbol ’ ഉപയോഗിച്ച് .കാര്‍ഡ് തുറക്കുമ്പാള്‍ ആഞ്ജലീന ജോളി ജോളിയായി ‘heart symbol ’ മാറ്റി നാണമില്ലാത്തവളാകുകയും കാര്ഡാടക്കുമ്പോള് വീണ്ടും ഡീസന്റാകുകയും ചെയ്യുന്നു.ജോളിയുടെ കാലിന്റെ താഴെ കണ്ണുപെടാതിരിക്കാന്‍ വേണ്ടിയാകണം,Happy New Year എന്നെഴുതിയിരിക്കുന്നു.കലാകാന്റെ കരവിരുത് നോക്കണേ..
ഇതുപോലെ 16 തരം തോന്ന്യവാസ കാര്‍ഡുകള്‍ ഞാന്‍ ആ കടയില്‍ കണ്ടു.ഒരു സംഘം പെണ്കിടാങ്ങള് എന്റെ അടുത്തായി നിന്ന് കാര്‍ഡുകള്‍ തിരയുന്നുണ്ടായിരുന്നു.അവരും ഇതേ കാര്ഡു്കള്‍ കാണുകയും എടുത്ത് നോക്കുകയും “അയ്യേ..”എന്നും പറഞ്ഞ് ചിരിച്ച് തമ്മിലെന്തോ പറഞ്ഞ് തിരിച്ച് വെക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു.
ആര്ക്കായണ് നാണമില്ലാത്തത്..?ആഞ്ജലീന ജോളിക്കോ..?അതോ ഈ കാര്ഡുലകളുടെ സൃഷ്ടാവിനോ..?വില്ക്കു ന്നവര്ക്കോ്..?അതോ ഈ നമ്മള്‍ക്കോ..??
ആരാകും ഇത്തരം കാര്ഡു്കളുടെ ആവശ്യക്കാര്‍.?ഭര്‍ത്താവ് ഭാര്യക്ക് വാങ്ങിക്കൊടുക്കുമോ..?അതോ തിരിച്ചോ..?കൂട്ടുകാര്‍ പരസ്പരം നല്‍കുമോ..?Girl Friend, Boy Friend-ന് നല്‍കുമോ..? അതോ Boy Friend, Girl Friend-ന് നല്‍കുമോ..?എനിക്കറിയില്ല.എന്തൊരു വിരോധാഭാസം..!
എന്തായാലും ഞാന്‍ ഒരു സാധാരണ കാര്‍ഡും വാങ്ങി ഇറങ്ങി.ഒരു അപേക്ഷ..ഇത്തരം കാര്ഡുകള്കൊണ്ട് പുത്തന്‍ വര്‍ഷത്തെ അശ്ലീലമാക്കരുതേ..പ്ലീസ്..
8 comments:
enthu vadey ithu?
വായിച്ചിട്ട് മനസ്സിലായില്ലേ സുഹൃത്തെ..
നല്ല ചിന്തയുള്ള കുട്ടി. സന്തോഷം തോന്നി.
എന്നെയാണോ..
അതേലോ
എനിക്ക് വയ്യ...
Da njn'm uddarunalo avide ,card viliche kanichite aa penpilere ne enic kaniche tannilaaa
നന്ദി സുര്‍ജിത്ത്,സുകന്യ ചേച്ചി,ശ്രീരാജ്..
Post a Comment