"ഹലോ..ഗുഡ് ഈവനിങ്..ലേഡീസ് ഒണ്‍ലി.ആരാണ്..?"
"ഹലോ ഹലോ.."
"പറയൂ കേള്‍ക്കണുണ്ട്"
"എന്റെ പേര് പങ്കജാക്ഷന് കെ.പി. മീരക്കുട്ടിയല്ലേ..?"
"അതേല്ലോ..അങ്കിള്‍ എവിടുവന്നാ വിളിക്കുന്നത്..?"
"കൊല്ലത്തു നിന്നാ..പിന്നെ എനിക്ക് അത്രക്ക് പ്രായമൊന്നുമില്ല കേട്ടോ..മീരക്കുട്ടിയെന്നെ ചേട്ടനെന്ന് വിളിച്ചാല്‍ മതി."
"ഓ..വെരി നൈസ് അങ്കിള്‍..ശ്ശൊ..സോറി..ചേട്ടന്..കൊല്ലത്ത് എവിടാ വീട്.?"
"കൊല്ലമൊക്കെ അറിയ്വോ..?കുണ്ടറക്കടുത്താ താമസം"
"കുണ്ടറ..മ് മ് മ്..ശ്ശൊ..അറിയില്ലാ..ട്ടോ.സോറി..പിന്നെ ചേട്ടനെന്തു ചെയ്യുന്നു..?ഇപ്പാള്‍ എന്നോട് സംസാരിക്കുകയാണെന്നറിയാം..അങ്ങനൊന്നുമ പറഞ്ഞു കളയല്ലേ ചേട്ടാ..എന്നാലും ചേട്ടനെന്താ ജോലി..?"
"ഈ കുട്ടീടെ ഓരോ തമാശ.ഞാനൊരു കട നടത്തുന്നു.ഒരു മൊബൈല്‍ ഷോപ്പ്.മീരയ്ക്ക് സുഖമല്ലേ..?"
"ആണല്ലോ ചേട്ടാ.പരമസുഖം.ചേട്ടന്‍രെ വീട്ടില്‍ ആരൊക്കെയുണ്ട്..?"
"വീട്ടില്‍..ഞാന്‍ ഭാര്യ രണ്ട് കുട്ടികള്‍"
"ഓ..ചേച്ചി അടുത്തുണ്ടോ..?"
"ഇല്ല.."
"അപ്പോള്‍ ചേട്ടന് ഒറ്റയ്ക്കാണല്ലേ..?"
"ആണല്ലോ..അതല്ലേ വിളിച്ചത്.ഇവിടാണേല് മിണ്ടാനും പറയാനും ആരുമില്ല.ബോറടിച്ച് ചത്തു.പിന്നെ മീരയെ ഈ വേഷത്തില്‍ കാമാന്‍ നല്ല ഭംഗിയുണ്ട്..ആ എടുപ്പും തുടിപ്പും..ഉല്‍സവത്തിന് കേശവന് നെറ്റിപ്പട്ടമൊക്കെ കെട്ടി നെഞ്ചും വിരിച്ചൊരു നില്‍പ്പുണ്ടല്ലോ..അതാ ഓര്മ വരുന്നേ.."
"ശ്ശൊ..ഈ ചേട്ടന്റെ ഒരു കാര്യം..എനി വെ താങ്ക്യൂ ഫോര്‍ ദ കോപ്ലിമെന്‍സ്.ചേട്ടനേത് പാട്ടാണ് വേണ്ടത്..?"
"എനിക്ക് ഡാഡി മമ്മി വീട്ടില്ലില്ലേ എന്ന പാട്ട്"
"ഓ സൂപ്പര്‍ പാട്ടാണല്ലോ..എന്താ ആരും വീട്ടില്‍ ഇല്ലാത്തോണ്ടാണോ..ആര്‍ക്കൊക്കെയാണ് ചേട്ടാ ഡെഡിക്കേഷന്‍സ്"
"മീരയ്ക്ക് പിന്നെ അവിടുത്തെ അഭിക്ക് കിരണിന് നാന്സിക്ക്..ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന് കൂടിയുണ്ട്..എന്റെ അമ്മയ്ക്ക്.."
"അതെന്താ ചേട്ടാ ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന്..അതും അമ്മയ്ക്ക്..?"
"രണ്ട് ദിവസം മുന്‍പ് എന്റെ അമ്മ മരിച്ചു.അതാ..പിന്നെ പ്രോഗ്രാമൊക്കെ നന്നാവണുട് കേട്ടോ.."
"ശരി ചേട്ടാ പാട്ട് വെച്ച് തരാം.വിളിച്ചതില്‍ വളരെ സന്തോഷം.വീണ്ടും വിളിക്കുക.
ഇപ്പോള്‍ വിളിച്ച പങ്കജാക്ഷന് ചേട്ടന് പറഞ്ഞതുപോലെ എനിക്കും അഭിക്കും കിരണിനും നാന്‍സിക്കും പിന്നെ ചേട്ടന്റെ രണ്ട് ദിവസം മുന്‍പ് മരിച്ചുപോയ അമ്മയ്ക്കും വേണ്ടി നല്ലൊരു പാട്ട് കണ്ട് തിരിച്ചു വരാം..എന്‍ജോയി..!!"
9 comments:
റോഗ് നമ്പര്‍..??
hoo kaalam maari... manushyarum maari...
ini ennano aavooo nadum manushyarum okke nannaavuka? kaathirikkaam...
ജെന്‍സി >
കാത്തിരിക്കാം പ്രതീക്ഷയോടെ
റോങ്ങ് നമ്പര്‍ എന്ന് പറയാനെന്തേ കാരണം?
മരിച്ചു പോയ അമ്മയ്ക്കും ഡെഡിക്കേറ്റ് ചെയ്യാന്‍ ചാനലുകാര് തന്നെ വേണം അല്ലേ? കാലം പോയൊരു പോക്ക്!
ശ്രീ >
ചേട്ടാ..എന്തായാനും നന്മയുടെ കണ്ണില്‍ കൂടി നോക്കുമ്പോള്‍ ഈ കാട്ടികൂട്ടണതൊക്കെ റോഗ് ആണെന്നൊരു തോന്നല്‍..അതാ..
ആദ്യമായാണല്ലേ ഇവിടെ..ഹൃദയം നിറഞ്ഞ സ്വാഗതം..ഇടക്കൊക്കെ എത്തുമല്ലോ..
സ്നേഹത്തോടെ
kollalo mashe
നന്ദി ഉമേഷ് ചേട്ടാ
:):)
നന്ദി എഴുത്തുകാരി ചേച്ചി
Post a Comment