ആകെ കൂടി ഒരു മാസത്തില്‍ കിട്ടണത് വെറും നാലേ നാല് ഞായറാഴ്ചകളാണ്.മാസത്തില്‍ എല്ലാ ദിവസവും ഞായറാഴ്ചകളാകണമേയെന്ന് ഭൂഗോളത്തിലെ എല്ലാ കുഴി മടിയന്മാരെപോലെ അവനും ആഗ്രഹിച്ചു.
അങ്ങനെ ഏകാദശിനോറ്റ് കിട്ടിയ പുതുവര്‍ഷത്തിലെ കന്നി ഞായറാഴ്ചയില്‍ പതിവിലും വിപരീതമായി പിന്നാമ്പുറത്ത് വെയില് തട്ടുന്നതുവരെ ഉറങ്ങാതെ കൃത്യം 6.45ന് തന്നെ എണ്ണീറ്റു.കുളിയും തേവാരവും കഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ വന്നപ്പോള്‍ സമയം എട്ടുമണി.പിന്നെ നടന്നത് കണ്ണാടിക്കു മുന്നില്‍ 15 മിനിട്ടു നീണ്ട ഓറ്റയാള്‍ പ്രകടനമാണ്.അതു ക്യാമറയില്‍ പകര്‍ത്തി ഓസ്കാറ് കമ്മിറ്റിക്ക് അയച്ചുകൊടുത്താല്‍ മികച്ച ഹാസ്യനടനുള്ള ഓസ്കാര്‍ ചാങ്ങയില്‍ മുക്കിലെ വര്ഗ്ഗിസച്ചായന്റെ ചില്ലിട്ട അലമാരയിലിരുന്നേനെ.വര്‍ഗ്ഗീസച്ചായന്‍ നമ്മുടെ കഥാനായകന് മത്തായിയുടെ ഒരേയൊരു അച്ഛനാണ്.മടിയന്‍ മത്തായിയുടെ അതിലും മടിയനായ തന്ത..!
ചാങ്ങയില്‍ മുക്കിലെ നാട്ടുകാര്‍ പറഞ്ഞു ചിരിക്കുന്ന രസകരമായ ഒരു കഥയുണ്ട്.മത്തായിയുടെ മാതാശ്രീ ത്രേസ്യാമ ചേട്ടത്തി ഒരു ദിവസം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിട്ടും മത്തായി ഉണരാത്തതിനെ തുടര്‍ന്ന് ശ്രീമാന്‍ വര്ഗ്ഗിസച്ചായനോട് പറഞ്ഞു-
ദേ നിങ്ങടെ പുന്നാര പുത്രന് കെടന്നുറങ്ങണ കണ്ടോ..പോയവന്റെ ചന്തിക്ക് രണ്ട് കൊടുത്തിട്ട് പിടിച്ച് എഴുന്നേല്‍പ്പിക്ക് മനുഷ്യാ..നിങ്ങളൊരു തന്തയാണോ ഹെ..?
നമ്മുടെ വര്ഗ്ഗിസച്ചായന് ഇതുകേട്ടപ്പാടെ കലിപ്പൂണ്ട് മത്തായിയുടെ മുറിയിലേക്കു ചെന്നു.മത്തായി ഇപ്പാള്‍ കരഞ്ഞോണ്ടിറങ്ങുമെന്ന് പ്രതീക്ഷിച്ച് വാതില്ക്കല് നിന്ന ത്രേസ്യാമ്മ ചേട്ടത്തി അടുക്കളയില്‍ മൊരിക്കാനിട്ട മത്തി കരിഞ്ഞ് ചട്ടിയുടെ അടിക്കു പിടിച്ച മണം വന്നിട്ടും കുലുങ്ങിയില്ല.സമയം കടന്നുപ്പോയപ്പാള് ത്രേസ്യാമ്മ ചേട്ടത്തിക്ക് ആദിയായി.മകനെ ഉണര്‍ത്താന്‍ പോയ അച്ചായന്റെ ഒരു വിവരവുമില്ല.മത്തായിയുടെ ഒച്ചയും കേക്കണില്ല.തല്ലാനല്ലേ പറഞ്ഞൂളൂ ഇതിയാനോട് കൊല്ലാന്‍ പറഞ്ഞില്ലല്ലോ-ത്രേസ്യാമച്ചേട്ടത്തി നാലും കല്‍പ്പിച്ച് മത്തായിയുടെ മുറിയിലേക്കു കയറി.സുഖനിദ്രയിലാണ് മത്തായി.അവനടുത്തായി മഹാനായ വര്‍ഗ്ഗീസച്ചായനും ഉറങ്ങി തകര്‍ക്കുന്നു.മോനെ വിളിച്ചുണര്ത്താന്പോയ സാധനമാണ്.കൊടുത്തു,മത്തി മറിച്ചിടാന്‍ വെച്ചിരുന്ന ചട്ടുകംകൊണ്ട് ചന്തിക്ക് നാലടി,മത്തായിയുടെ അല്ല,ഭര്‍ത്താവിന്റെ..!എന്റെ മാതാവേ ആകാശമിടിഞ്ഞു വീണേ-എന്നും നിലവിളിച്ചുകൊണ്ട് ഉടുതുണിപ്പോലുമില്ലാതെ വര്‍ഗ്ഗീസച്ചായന്‍ ഓടി എന്നത് കഥാന്ത്യം.
അപ്പോള്‍ മത്തായി മുടി ചീപ്പി തീരുന്നു.സെന്റുകുപ്പിയെടുത്ത് കക്ഷത്തും തലമുടിയിലും(തലമുടിയില്‍ സെന്റടിക്കുന്നത് ഇപ്പോഴത്തെ ഒരു ഫാഷന്‍ ആണെന്നു തോന്നുന്നു)ഒന്നോടിച്ച് പുറത്തേക്കിറങ്ങി.ബൈക്കുമെടുത്ത് മത്തായി നേരെ പോയത് രാഘവന്റെ വീട്ടിലേക്കാണ്.രാഘവന് മത്തായിയുടെ കരളും മത്തായി രാഘവന്റെ ചങ്കുമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.ചങ്കും മത്തങ്ങയുമറിയാത്ത രണ്ട് കുണാപ്പന്മാര്-എന്നും ചില അസൂയാലുക്കള്‍ തങ്ങളെപറ്റി പറഞ്ഞു നടപ്പുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
കഥയെന്തൊക്കെയായലും ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്.
രാഘവന് എന്തായാലും മത്തായിയെപോലെ മടിയനല്ല.രാഘവന്റെ അച്ഛന്റെ അപ്പൂപ്പന്റെ പേര് രാഘവന്‍പിള്ള എന്നായിരുന്നു.ആ രാഘവന്‍പിള്ള കാലപുരി പൂകണ ടൈമിലാണ് രാഘവന്റെ ജനനം.തന്റെ ബഹുമാന്യനായ അപ്പൂപ്പന്റെ ഓര്‍മ്മയ്ക്ക് അച്ഛന് തന്റെ മകന് രാഘവന് എന്നു പേരിട്ടു,അത് ചരിത്രം.
പക്ഷെ ഒസാമ രാഘവന് എന്നാണ് അവനെ കൂട്ടുകാര്‍ വിളിക്കുന്നത്. അതിന് തക്ക കാരണവുമുണ്ട്.ഏറുപടക്കം മുതല്‍ ആറ്റംബോബുവരെ തനിക്കുണ്ടാക്കാനറിയാം എന്നാണ് രാഘവന് പറയുന്നത്.പ്ലസ്ടുവിന് പഠിക്കുമ്പോള്‍ നല്ല വെളുത്ത് മെലിഞ്ഞ ഒരു ചുള്ളന് ചെക്കനായിരുന്നു രാഘവന്.ഒരു തണുത്ത ഡീസംബറില് വീട്ടില്‍ സ്വന്തമായി തയ്യാറാക്കിയ ലാബില്‍ എന്തോ പരീക്ഷണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു രാഘവന്.പിന്നീടു നടന്ന കഥ നന്നായി പറയാന്‍ ആ നാട്ടില്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ.അത് തണ്ടാന്‍ ഭാസ്ക്കരനാണ്.നമ്മക്ക് അതേപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കാം.
പറയൂ ഭാസ്ക്കരന്‍,അന്ന് യഥാര്‍ത്ഥത്തില്‍ എന്താണുണ്ടായത്..?
ഞാന്‍ അന്നേ ദിവസം കാലത്ത് 11 മണിക്ക് സുമതിയുടെ വീട്ടിലെ 40 അടി പൊക്കമുള്ള തെങ്ങില്‍ തേങ്ങയിടാന്‍ കേറിയതായിരുന്നു.തേങ്ങയിട്ട് താഴേക്കിറങ്ങുമ്പോള്‍ വഴിമധ്യേവെച്ച് ഭീകരമായ ഒരു പൊട്ടിത്തെറിയുടെ ശബ്ദവും നിലവിളിയും കേട്ടു.രണ്ട് കൈയുമെടുത്ത് നെന്ചത്തുവെച്ച് അമ്മേ എന്നും വിളിച്ച് ഞാന്‍ കണ്ണുത്തുറക്കുമ്പോള് അടത്തിയിട്ട തേങ്ങകള്ക്കപ്പുറം നട്ടെല്ലും തകര്‍ന്ന് കിടക്കുകയായിരുന്നു ഞാന്‍.അവിടെ കിടന്നുകൊണ്ടാണ് കണ്ടത് അടുത്ത വീട്ടിലെ രാഘവന് എന്നു പേരുള്ള പയ്യന്സിനെ കുറച്ചാള്ക്കാര് ചേര്‍ന്ന് ചുമന്ന്ണ്ട് പോകണത് കണ്ടത്.പൊന്നണ്ണാ..സത്യം പറയാമല്ലോ എനിക്കാദ്യം ആളെ മനസ്സിലായില്ല.ഇളം കരിക്കിന്റെ വെള്ളപ്പോലിരുന്ന ചെക്കന് ഇപ്പോ മണ്ടരി പിടിച്ച തേങ്ങ പോലെയായി..
നന്ദി ശ്രീ തണ്ടാന്‍ ഭാസ്ക്കരന്‍ ഞങ്ങളോട് സഹകരിച്ചതിന്.
അങ്ങനെ വെടിമരുന്ന് പരീക്ഷണം പാളി ഇരുണ്ടുപോയ രാഘവനെ തേടിയാണ് ഹൃദയമിത്രം മത്തായിയുടെ വരവ്.രാഘവന് കുളിച്ച്(കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നറിഞ്ഞിട്ടും..?)കുറിയും തൊട്ട് മത്തായിയെകാത്ത് വീടിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.മത്തായിയുടെ ബൈക്കിന്റെ ഹോണ്‍ കേട്ടപ്പോള്‍ രാഘവന്റെ കറുത്ത മുഖം പ്രസാദിച്ചു.രാഘവനെ കൂടി ചുമന്ന് പാവം ബൈക്ക് അവിടെ നിന്ന് സ്ഥലം വിട്ടു.അവിടെ നിന്നിട്ടും രണ്ടിനും ഒന്നും സാധിക്കാനില്ലാരുന്നു.
തേവള്ളി നഗറിലുള്ള ബസ്റ്റോപ്പില്‍ സ്ഥലത്തെ പ്രധാന വായിനോക്കികളെല്ലാം കാലത്തെ 9.30ന്റെ ആതിര വരുംമുന്പേ അവിടെ സന്നിഹിതരായിരുന്നു. അതിന്റെ മുന്‍പന്തിയില്‍ തന്നെ മത്തായിയും രാഘവനും നിന്നു.ഇപ്പാള്‍ മത്തായി മടിയനാണെന്ന് പെറ്റ തള്ള ത്രേസ്യാമ ചേട്ടത്തിപ്പോലും പറയൂല്ല.കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയതും അനുഭവസ്ഥനും 60കാരന് വര്ക്കിച്ചായനാണ്.പൂവാലന് വര്‍ക്കി എന്നു പറഞ്ഞാല്‍ ഇന്ത്യാ മഹാരാജ്യം മുഴുക്കെ അറിയും.അത്രക്കുണ്ട് പ്രസക്തി.വര്‍ക്കിച്ചായന്റെ പ്രിയ ശിഷ്യന്മാരാണ് മത്തായിയും രാഘവനും.
ഞായറാഴ്ചകളിലാണ് തേവള്ളി നഗറില്‍ ഏറ്റവും കൂടുതല്‍ കളറുകള്‍ വന്നു മറിയുന്നത്.18നും 30നും മധ്യേ പ്രായമുള്ള കിളികള്‍ എന്നു പറയുന്നതില്‍ തെറ്റണ്ടെന്നു തോന്നണില്ല.വിശേഷമെന്താണെന്നു വെച്ചാല്‍ നാല് ബാങ്ക് കോച്ചിഗ് സെന്ററുകള്‍ മൂന്ന് പി.എസ്.സി കോച്ചിഗ് സെന്ററുകള്‍ അവിടെയുണ്ട്.മിക്ക ക്ലാസുകളും ഞായറാഴ്ചകളിലാണ് നടക്കാറ്.അതുകൊണ്ടാണ് അന്നേ ദിവസം ജില്ലയിലെ എല്ലാ വായിനോക്കികളും അവിടെ നിരക്കുന്നത്.അതുകൊണ്ടെന്താ കുറുപ്പിന് അവിടെ ഞായറാഴ്ച സ്പെഷ്യല്‍ ചായക്കട തുടങ്ങാന്‍ പറ്റിയില്ലേ..
രാഘവനും മത്തായിക്കും അന്ന് എന്തോ വല്ലാത ബോറടിച്ചു.ഒരു സിനിമയ്ക്കു പോകാം എന്നു അഭിപ്രായപ്പെട്ടത് മത്തായിയാണ്.പക്ഷെ രാഘവന് അതു സമ്മദിച്ചില്ല.സിനിമ മഹാ തട്ടിപ്പാണെന്നാണ് രാഘവന്റെ കണ്ടെത്തല്‍.
രാഘവന്റെ അഭിപ്രായപ്രകാരം അവര്‍ സിറ്റിയില്‍ നടക്കുന്ന ജംബോ റഷ്യന്‍ സര്‍ക്കസ്സ് കാണാല്‍ പുറപ്പെട്ടു.അവിടെ നാനാതരം കളറുകളെ കാണാന്‍ പറ്റും എന്നാണ് രാഘവന് മത്തായിയെ പറഞ്ഞു കൊതിപ്പിച്ചത്.ബൈക്ക് പിന്നേം സ്ഥലം വിട്ടു.
സര്‍ക്കസ് കൂടാരത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പ് രാഘവന് മത്തായിയോട് ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു.എന്തോ കോളൊത്തിട്ടുണ്ടെന്ന് മത്തായിക്ക് മനസ്സിലായി.രാഘവന് ബൈക്കില്‍ നിന്നിറങ്ങി റോഡിനപ്പുറത്ത് കൂടി പോകുന്ന ഒരു യുവതിയെ മത്തായിക്ക് കാണിച്ചു കൊടുത്തു.അവള്‍ക്ക് ഒരു ഇരുപത്തിയന്‍ച് വയസ്സെങ്കിലും കാണും.അവള് മത്തായിയെ നോക്കി ചിരിച്ചു എന്നാണ് രാഘവന്റെ കണ്ടെത്തല്‍.ഒരു വിശ്വാസം..കേട്ടപ്പാതി കേള്‍ക്കാത്തപ്പാതി ബൈക്ക് റോഡില്‍ തള്ളീട്ട് രണ്ടും പെണ്ണിനു പിറകെ നടക്കാന്‍ തുടങ്ങി.
രാഘവന് പറഞ്ഞതില്‍ നേരില്ലാതില്ല.അവള് ഇടയ്ക്ക് തിരിഞ്ഞ് മത്തായിയെ നോക്കി ചിരിക്കണുണ്ടായിരുന്നു.
അളിയാ നിനക്കൊത്തു.നല്ല പൂവമ്പഴം പോലത്തെ പെണ്ണ്.നീ ഒടുക്കത്തെ ഗ്ലാമറ് തന്നെ പഹയാ..
ഇതു കേള്‍ക്കേണ്ട താമസം മത്തായി രാഘവന് ഒരു ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്തു.സത്യം മറച്ചു വെക്കരുതല്ലോ.പാണ്ടിലോറികേറി ചപ്ലാച്ചിയായ പെട്ടി ഓട്ടോപോലെയാണ് മത്തായിയുടെ മോന്തായം.പക്ഷെ രാഘവന് മത്തായിയെ ആവോളം പതപ്പിച്ചുകൊണ്ടിരുന്നു.
അപ്പാഴേക്കും നമ്മുടെ കഥാനായിക മത്തായിയെ നോക്കി ഒരിക്കല്‍ കൂടി ചിരിച്ചിട്ട് ഒരു ജ്വല്ലറിയിലേക്ക് കയറി.
മത്തായിയും രാഘവനും അടുത്തുള്ള പെട്ടിക്കടയില്‍ കയറി രണ്ട് നന്നാറി(നന്നായി നാറിയ?)സര്‍ബത്ത് കുടിച്ച് നടന്ന ക്ഷീണം തീര്‍ത്ത് അവളേം കാത്ത് നിന്നു.അരമണിക്കൂര്‍ കഴിഞ്ഞ് ജ്വല്ലറിയില്‍ നിന്നുമിറങ്ങിയ യുവതി ചുറ്റിനും ഒന്നു നോക്കി.തിരച്ചില്‍ ചളുങ്ങിയ പെട്ടി ഓട്ടോയുടെ നേരെയെത്തി അവസാനിച്ചു.മത്തായി ഒരു എ ക്ളാസ് ചിരി പാസ്സാക്കി.എനിക്ക് മുപ്പത്തി രണ്ട് പല്ലുമുണ്ടേ എന്നു കാണിക്കാന്‍.വടക്കു നോക്കിയന്ത്രത്തിലെ മമ്മുക്കോയ ചിരിച്ചപ്പോലെ.അവള് തിരിച്ചും ചിരിച്ചു.
അവള് ബസ്റ്റോപ്പിലേക്ക് നടന്നു.മത്തായിയും രാഘവനും അവള്‍ക്ക് പുറകെ തന്നെ കൂടി.മത്തായിയെ കണ്ണുകൊണ്ടെറിഞ്ഞ് അവന്റെ അണ്ടകടാഹം വരെ കുലുക്കീട്ട് അവള് ആദ്യം വന്ന ബസ്സില്‍ കയറി.
അളിയാ ഈ അവസരം പാഴാക്കരുത്.നിനക്കവള് വീഴും.എനിക്ക് വിശ്വാസമുണ്ട്.നീ പോയി ബസ്സില്‍ കയറ്.
രാഘവന്റെ അഭിപ്രായ പ്രകാരം മത്തായി അവളുടെ കൂടെ ആ ബസ്സില്‍ തന്നെ കയറി..രാഘവന് വഴിയില്‍ തള്ളിയ ബൈക്കെടുക്കാനും പോയി.
അവളുടെ അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.അവള് മത്തായിയെ നോക്കി.മത്തായി എന്തുവേണമെന്നറിയാതെ നില്‍ക്കുകയാണ്.ഉപദേശങ്ങള്‍ തരാന്‍ രാഘവനും ഇല്ല.എന്തു പണ്ടാരമെങ്കിലും വരട്ടെ എന്നും കരുതി മത്തായി അവളുടെ അടുത്ത് ചെന്നിരുന്നു.അവള് പിന്നേം ചിരിച്ചു.മോനെ ലഡു പൊട്ടി.മത്തായി ഒരു വളിച്ച ചിരി തിരിച്ചും കൊടുത്തു.
മത്തായി അവള്‍ക്കരികിലേക്ക് കുറച്ച് കൂടി നീങ്ങിയിരുന്നു.നിരങ്ങിയെന്നതാവും കുറേകൂടി യോചിക്കുക.
അവള് അപ്പാള്‍ തന്റെ മൊബൈല്‍ കൈയ്യിലെടുത്തു.നമ്പര്‍ തരാനാകും അല്ലേടി കള്ളീ..-മത്തായി മനസ്സില്‍ കരുതി.അവള് ഫോണ്‍ ചെവിയില്‍ വെച്ച് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.മത്തായി ചെവി കൂര്‍പ്പിച്ചു.
ചേട്ടാ..അവന് എന്റെ പിന്നാലെ തന്നെയുണ്ട്.ഉറപ്പിച്ചു.കള്ളന് തന്നെ.ഞാന്‍ ജ്വല്ലറിയില്‍ കേറുന്നതു മുതല്‍ എന്റെ പിന്നാലെ തന്നെയുണ്ട്.ഇപ്പോ അവന്റെ കൂട്ടുക്കാരനേയും കാണാനില്ല..!!
മത്തായിയുടെ ചങ്കില് രണ്ടാമത്തെ ലഡു പൊട്ടി.
ചേച്ചീ..ഞാന്‍ കള്ളനല്ല..-എന്നും പറഞ്ഞ് മത്തായി അവളുടെ കൈയില്‍ കേറി പിടിക്കാന്‍ നോക്കി.പക്ഷെ പേടിക്കൊണ്ട് ശബ്ദം പുറത്തു വന്നില്ല.ആക്ഷന്‍ മാത്രമേ വന്നോളൂ.കൈയിലിരിക്കുന്ന കവര്‍ മോഷ്ടിക്കാനാണ് മത്തായി ഭാവിച്ചതെന്നും കരുതി യുവതി എട്ടുദിക്കുപൊട്ടുമാറ് അലറി വിളിച്ചു-
കള്ളന്..കള്ളന്..!!
ഓടുന്ന ബസ്സില്‍ നിന്ന് പുറത്തേക്ക് ഒറ്റ ചാട്ടമാണ് പിന്നെ.ത്രേസ്യാമ്മ ചേട്ടത്തിക്ക് പക്ഷെ ഭാഗ്യമുണ്ടായില്ല.നാട്ടുകാര്‍ തല്ലാന്‍ വരുന്നതിനു മുന്‍പേ രാഘവന് ബൈക്കില്‍ വന്ന് അവനെ രക്ഷപെടുത്തി.കിതച്ച് കിതച്ച് മത്തായി രാഘവനോട് നടന്ന കഥ മുഴുക്കെ പറഞ്ഞു.കൂട്ടത്തില്‍ നല്ല തെറിയും വിളിച്ചു,കുരുക്കില്‍ ചാടിച്ചതിന്.
എല്ലാം കേട്ട് ചിരിച്ച് ചിരിച്ച് അവസാനം രാഘവന് ഒരു ഡയലോഗ് തട്ടിവിട്ടു.ഈ നൂറ്റാണ്ടിലെ തന്നെ പൊളപ്പന്‍ ഡയലോഗ്.
അളിയാ..വിശ്വാസം..അതല്ലേ എല്ലാം..!!

12 comments:
ഇത് ഒരു സംഭവ കഥ..
വിശ്വാസം..അതല്ലേ..എല്ലാം..??
ക്ഥ കോള്ളാം മാട്ടേട്ടാ..മുന്നേറൂക
വിശ്വാസം , അതു തന്നെയാണു എല്ലാം :-)
നന്ദി റ്റോംസ് കോനുമഠം,Clipped.in - Explore Indian blogs
അതെയതെ. വിശ്വാസം... അത് തന്നെ എല്ലാം :)
രസിപ്പിച്ചു ഇഷ്ടാ............
പാവം മത്തായിയെ വിശ്വാസം രക്ഷിക്കട്ടെ...!!!
അവതരണം നന്നായി ട്ടോ...
നന്ദി ശ്രീ ചേട്ടാ,മാറുന്ന മലയാളി,കുഞ്ഞൂസ് ചേച്ചി..
mateta jore aki....
നന്ദി
niranjan
manassil oru laddu potti !
@ arun viswanadhan
പൊട്ടണമല്ലോ..
നന്ദി ..!
Post a Comment