Monday, July 5, 2010

ടിന്‍റുമോന്‍

നീലകുട വിരിച്ചു നില്‍ക്കുന്ന ആകാശം.കളകളമൊഴുകുന്ന പുഴ.പുഴക്കരയില്‍ ഓടി കളിക്കുന്ന മാന്‍പേടകള്‍.പ്രണയഗീതം പാടുന്ന കുഞ്ഞാറ്റകിളികള്‍.എവിടെ നിന്നോ വീശുന്ന ഇളംകാറ്റിന് പുതിയൊരു ഗന്ധം.മൊത്തത്തില്‍ പ്രകൃതി ഒരു റൊമാന്‍റിക്ക് മൂഡിലാണ്.ചുവന്ന പുഷ്പങ്ങള്‍ വിരിച്ചു നില്‍ക്കുന്ന മരത്തിനു താഴെ പ്രണയപരവശനായി ഞാനിരുന്നു.ആ നിമിഷം ഞാന്‍ രമണനെ ഓര്‍ത്തു.കൈയിലിരുന്ന പുല്ലാങ്കുഴല്‍ ഞാന്‍ ചുണ്ടോട് ചേര്‍ത്തു.അവിടമാകെ അനുരാഗഗാനം അലയൊലികൊണ്ടു.പുഴയും മലയും ആകാശവും സര്‍വചരാചരങ്ങളും ആ സംഗീതത്തില്‍ തെല്ലിട നിശബ്ദമായി.അകലെ ‍ഞാനെന്‍റെ ചന്ദ്രികയുടെ പാദസ്വര കിലുക്കം കേട്ടു.അവള്‍ എന്‍റെ അരികിലേക്ക് ഓടിയെത്തി.ഒരു നിമിഷാര്‍ധം..പ്രകൃതി കണ്ണടച്ചു..ഞാന്‍ അവളെ എന്നോടു ചേര്‍ത്തു..

"എന്‍റെ ചന്ദ്രികേ.."

"ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.."

യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.ഇവിടെ നടക്കുന്നത് എന്‍റെ പെണ്ണുകാണല്‍ ചടങ്ങാണ്.നേരത്തെ ഞാന്‍ കണ്ടത് ഒരു സ്വപ്നവും.ആകെ ചമ്മിപ്പോയി.ഭാവി ഭാര്യേം അമ്മായി അപ്പനും അല്ലറ ചില്ലറയും എന്‍റെ പ്രകടനം കണ്ട് ചിരിയോട് ചിരി തന്നെ.എന്‍റെ അപ്പന്‍ എന്നെ രൂക്ഷമായി നോക്കി.ഞാന്‍ എന്ത് ചെയ്തു-എന്ന മട്ടില്‍ ഞാനും.

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങാണ്.അത്കൊണ്ട് തന്നെ കുറച്ചധികം സ്വപ്നം കണ്ടു പോയി.ഞാനും ചോരേം നീരുമുള്ള ഒരു മനുഷ്യനല്ലേ.അതും മണലാരണ്യത്തില്‍ കടന്ന് ചോര നീരാക്കി കേരളത്തിന്‍റെ സമ്പത്ത് ഘടനയെ തന്നെ സ്വാധീനിക്കാന്‍ കെല്പ്പുള്ള ഒരു ഗള്‍ഫ്കാരന്‍.

അമ്മച്ചി കല്യാണകാര്യം പറഞ്ഞ നാള്‍ മുതലെ മനസ്സില്‍ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ്.ഗള്‍ഫിനാണെങ്കില്‍ മുടിഞ്ഞ ചൂടാണ്.ഞങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് മഴ സുന്ദരമായ ഒരു സ്വപ്നമാണ്.കല്യാണവും എനിക്ക് ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.കല്യാണം കഴിഞ്ഞ് പെമ്പറന്നോത്തിയേയും ഇങ്ങു കൊണ്ടു വരണം.ഇവിടെ തന്നം സെറ്റിലാകണം.പിന്നെ ഇഷ്ടം പോലെ മഴ നനയാല്ലോ..!(പക്ഷെ പനി പിടിച്ച് കിടപ്പിലായ അനുഭവങ്ങള്‍ ഒരുപാട് ചങ്ങായിമാര്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അതൊന്നും ചെവികൊള്ളണില്ല.എന്തായാലും നനയാന്‍ തന്നെ തീരുമാനിച്ചു.അല്ല പിന്നെ..ഒരു ജന്‍മമല്ലേ ഉള്ളൂ ഇഷ്ടാ..)

'പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാന്‍ കാണും' -ഭാവി അമ്മായി അപ്പന് എന്‍റെ മനസ്സ് വായിക്കാന്‍ അറിയാം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അയാള്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

'ചെക്കന്‍റെ ഒരു ആക്രാന്തം' -എന്‍റെ അപ്പന്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകണം.ഇത് പഴയ കാലമല്ല അപ്പാ.പുതിയ തലമുറ എല്ലാത്തിനും അല്‍പ്പം ഫാസ്റ്റാ..!

ഞാന്‍ ജനലഴിയില്‍ കൈവെച്ചു പുറത്തേക്ക് നോക്കി നിന്നു.അതാണല്ലോ സ്റ്റൈല്‍.പക്ഷെ അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ കണ്ടത് ഒരു പശു തൊഴുത്താണ്.കര്‍ത്താവെ എന്ത് നാറ്റമാ ഇത്.ഭാവി വധു പുറകില്‍ വന്ന് ചുമച്ച നേരം വരെ അതെല്ലാം സഹിച്ചു അങ്ങനെ നിന്നു.നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ സഹിക്കുന്നു.

അവള്‍ നാണിച്ചു തല താഴ്ത്തി നില്‍ക്കുകയാണ്.കുറച്ച് ഓവറല്ലേ എന്നു തോന്നി.ഭാവി വധു അല്ലേ.അധികം വിചാരിച്ച് ഓവറാക്കണ്ട എന്ന് പിന്നെ കരുതി.

"എന്താ കുട്ടീടെ പേര്?"-(കുട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ഒരു അനുഭവസ്ഥന്‍ ചങ്ങായി പറഞ്ഞു തന്നതാണ്.പെണ്ണുങ്ങള്‍ക്കു അതൊക്കെ വല്യ ഇഷ്ടാണത്രേ..ഒലക്ക..!)

"ശ്യാമള"

"നല്ല പേര്"-(പശ്ട്ടായിട്ടുണ്ട് എന്നായിരുന്നു മനസ്സില്‍)

"എന്താ പേര്" -അവള്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഘനഗാംഭീര്യത്തോടെ പേര് പറഞ്ഞു-
"ടിന്‍റുമോന്‍.പി.കെ ..!"

"അയ്യേ..!" ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ അവളെന്നെ നോക്കി.പിന്നെ ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്.

"നീയെന്താടാ പന്നീ ചെയ്തത്.അല്ലേല്ലും നിനക്കിച്ചിരി ആക്രാന്തം കൂടുതലാ" -അപ്പന്‍ എന്നോട് ചൂടായി.
പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്ക് ഇരിക്കണതു പോലെയായി ഞാന്‍.ഒന്നും മനസ്സിലാകണില്ല.അതിന് ഞാന്‍ എന്‍റെ ശ്യാമുനെ ഒന്നും ചെയ്തില്ലല്ലോ.

"അപ്പാ..അപ്പന്‍റെ മോന്‍ നിരപരാധിയാണ്.അന്തോണിസ് പുണ്യവാളനാണെ സത്യം..trust me അപ്പാ" -ഞാന്‍ അപ്പനോട് പറഞ്ഞു.
അപ്പാഴാണ് പെണ്ണിന്‍റെ അപ്പന്‍,എന്‍റെ അമ്മായി അപ്പന്‍ ആകുമെന്ന് ഞാന്‍ വെറുതെ മോഹിച്ചയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.അയാള്‍ അപ്പനെ മാറ്റി നിര്‍ത്തി എന്തൊക്കെയെ സംസാരിച്ചു.

"പത്രോസ് ഞങ്ങളോട് ക്ഷമിക്കണം.എത്ര പറഞ്ഞിട്ടും മോള്‍ കേക്കണില്ല.ഇങ്ങനെ പേരുള്ള ഒരാളെ അവള്‍ക്ക് ഭര്‍ത്താവായി വേണ്ടെന്ന്.കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമെന്ന്.ഈ കല്യാണം നടക്കില്ല പത്രോസെ .."

പാവം ഞാന്‍.എന്‍റെ ചങ്ക് തകര്‍ന്നു പോയി.ആദ്യ പെണ്ണുകാണല്‍ പേരു കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു ഞാന്‍.പക്ഷെ പെണ്ണിനെന്താ പേര് ഇഷ്ടപ്പെടാത്തത് എന്ന് മാത്രം മനസ്സിലായില്ല.വീട്ടിലേക്ക് മടങ്ങും വഴി ബ്രോക്കറ് കണാരനാണ് അതിന്‍റെ കാരണം എന്നോട് പറഞ്ഞത്.
"ഇപ്പോള്‍ കേരളത്തില്‍ മൊത്തം സംസാര വിഷയം ടിന്‍റുമോനല്ലെ.മൊബൈലു തുറന്നാല്‍ അതിലിരുന്നു ചിരിക്കുകയല്ലേ പഹയന്‍.എന്തൊക്കെ മണ്ടത്തരങ്ങളാ തട്ടി വിടണത്.ആ പേര് കേള്‍ക്കുമ്പോഴെ ആളുകളിപ്പോള്‍ ചിരിച്ചു തുടങ്ങും.മൊത്തത്തില്‍ വല്ലാത്തൊരു സംഭവം തന്നാ ഈ ടിന്‍റുമോന്‍."

അപ്പോള്‍ എസ്.എം.എസ് ആയും ഇ മെയിലായും ചുറ്റിയടിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്‍റെ പേര് വന്നതാ ഈ പൊല്ലാപ്പിനെല്ലാം കാരണം.


"അപ്പാ.. നിങ്ങളൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണം.എന്തിനാ അപ്പാ നിങ്ങള്‍ എനിക്ക് ഈ വൃത്തികെട്ട പേരിട്ടത്.വേറെ എത്രയോ പേര് ലോകത്തുണ്ടായിരുന്നു.."
ജീവിതത്തിലാദ്യമായി ഞാനെന്‍റെ പേരിനെ ശപിച്ചു തുടങ്ങി
'നാശം മുടിഞ്ഞു പോകട്ടെ'

അപ്പന്‍ ഒന്നും മിണ്ടിയില്ല.അപ്പനറിയില്ലാരുന്നല്ലോ ഇന്ന് ഇങ്ങനെയൊക്കെ സംഭക്കുമെന്ന്.

ഒന്നും പറയണ്ട.പിന്നീട് 5 വീട്ടില്‍ കൂടി പെണ്ണുകാണാന്‍ പോയി.ഈ നശിച്ച പേരു കാരണം അതെല്ലാം മുടങ്ങി.എന്‍റെ ലീവും തീരാറായി.എന്‍റെ പെങ്ങടെ മോന്‍ വരെ എന്നെ കളിയാക്കാന്‍ തുടങ്ങി.അവന്‍ എല്‍.കെ.ജിയില്‍ പഠിക്കുകയാണ്.മൊത്തത്തില്‍ വീട്ടിലും നാട്ടിലും ഞാന്‍ ഒരു ഹാസ്യ കഥാപാത്രമായി.

ടിന്‍റുമോനെ സൃഷ്ടിച്ച കിഴങ്ങനെ എന്‍റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ കൊന്ന് കൊല്ലം തോടിലെറിഞ്ഞേനെ.ഒരു പേരു കാരണം മനുഷ്യന്‍റെ ഊപ്പാടു വന്നു.ഭാഗ്യത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ടിന്‍റുമോന്‍ തരംഗം ഉണ്ടായിട്ടില്ല.അല്ലെങ്കില്‍ അവിടെയും സ്വസ്ഥത കിട്ടില്ലായിരുന്നു.

പേരു മാറ്റിയാലോ എന്നാലോചിച്ചതാ.അപ്പാള്‍ അമ്മച്ചിയുടെ ഒടുക്കത്തെ സെന്‍റി.ചത്ത് പരലോകം പൂണ്ട ഏതോ ഒര് വല്യപ്പാപ്പന്‍റെ ഓര്‍മ്മയ്ക്ക് ഇട്ടതാണത്രേ ഈ പേര്..ചേന..

അങ്ങനെ കാത്തിരുന്നു കിട്ടിയ ലീവ് കഴിഞ്ഞ് പെണ്ണും പെടക്കോഴിയുമില്ലാതെ വീണ്ടും മണലാരണ്യത്തിലെ ചൂടിലേക്ക് യാത്ര തിരിച്ചു.മഴ വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ചു.

അങ്ങനെ മാസങ്ങള്‍ കടന്നു പോയി.

പ്രിയദര്‍ശന്‍ സിനിമകള്‍പോലെ ട്രാജഡി നിറഞ്ഞതായിരുന്നില്ല ക്ലൈമാക്സ്.എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് അല്ലെങ്കില്‍ ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് പറയുന്നത് ചുമ്മാതെയല്ല.അങ്ങനെ എന്‍റെ ദിവസവും വന്നണഞ്ഞു.ഒരു ദിവസം എന്‍റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഒരു മലേഷ്യന്‍ സുന്ദരി കയറി വന്നു.സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഓണര്‍ ആണെന്ന വിചാരം പോലുമില്ലാതെ ഞാന്‍ ആ സുന്ദരിയെ തന്നെ നോക്കി നിന്നു.

ആ പെണ്‍കൊടി എന്തൊക്കെയോ വാങ്ങി ബില്ല് പേ ചെയ്യാനായി എന്‍റെ മുന്നിലേക്കു വന്നു.പക്ഷെ അത്രെം സാധനങ്ങള്‍ക്കുള്ള കാശ് സുന്ദരിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.കാശില്ലാത്തോണ്ട് കുറച്ച് സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ തുടങ്ങി.പക്ഷെ..

"സാരമില്ല വെച്ചോളൂ..പണം പിന്നെ തന്നാല്‍ മതി.സ്നേഹമല്ലേ വലുത്"-എന്നും പറഞ്ഞ് മുഴുവന്‍ സാധനങ്ങളും ഞാന്‍ സുന്ദരിക്കു കൊടുത്തു.

എന്നെ നോക്കി ചിരിച്ചിട്ട് എന്‍റെ പേര് ചോദിച്ചു.

കര്‍ത്താവെ ഇവള്‍ ടിന്‍റുമോനെ പറ്റി കേട്ടിട്ടു കൂടി ഉണ്ടാകല്ലെ എന്നു മനസ്സില്‍ കരുതി ‍ഞാന്‍ പേരു പറഞ്ഞു.

"മോന്‍..ടിന്‍റുമോന്‍..!"

"ടിന്‍റു..!wow നൈസ് name"

അങ്ങനെ തുടങ്ങിയതാ ഇഷ്ടാ അവളോടുള്ള പരിചയം.ആരെങ്കിലും അറിഞ്ഞോ ഞാന്‍ പിന്നെയും അവളെ കാണുമെന്നും ആ മലേഷ്യകാരിയെ കെട്ടുമെന്നും.ഭാഗ്യത്തിന് മലേഷ്യയിലൊന്നും ടിന്‍റുമോന്‍ ഫലിതങ്ങള്‍ പിറവിയെടുത്തട്ടില്ല.എന്തായാലും ഞാനും എന്‍റെ മലേഷ്യന്‍ ചന്ദ്രികയും സുഖമായി സന്തോഷമായി ജീവിക്കുന്നു

by the way പറയാന്‍ മറന്നു.ഇന്ന് ഞങ്ങളുടെ മോളുടെ ഒന്നാം പിറന്നാളാണ്.മോളുടെ പേര് എന്താണെന്ന് കേള്‍ക്കണ്ടേ..?

"ഡുണ്ടുമോള്‍..!"

പുള്ളിക്കാരത്തിക്ക് ഒരേയൊരു വാശി ഈ പേരുതന്നെ മതിയെന്ന്.
ചിരിക്കണ്ട.എന്‍റെ മോളെ ഞാന്‍ കേരളത്തിലോട്ട് വിടണില്ല.അവളും കണ്ട് പിടിച്ചോളും ഒരു മലേഷ്യക്കാരനെയോ..ചൈനക്കാരനെയോ..


ഡിങ്ക ഡിങ്ക..ടിന്‍റുമോനോടാ കളി..!


41 comments:

എല്‍.റ്റി. മറാട്ട് said...

ടിന്‍റുമോന് ...!

അലി said...

പേരുകൊണ്ട് പെണ്ണു കിട്ടാതെ പോയ ടിന്റുമോന്റെ കഥ കൊള്ളാം!
ഇപ്പോ ഷുക്കൂർ എന്ന പേരിനും ടിന്റുമോനെപ്പോലെ പേരിനും വിവഹക്കമ്പോളാത്തിൽ മാന്ദ്യമാണ്.


(പാരഗ്രാഫ് തിരിച്ചെഴുതിയാൽ വായിക്കാൻ സൌകര്യമാവും)

Unknown said...

എന്‍റെ ചന്ദ്രികേ.."
"ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.."
അങ്ങനെ അധികം സ്വപനം കാണണ്ട
ചിലപ്പോ തല്ലും കിട്ടും.

noonus said...

ഡിങ്ക ഡിങ്ക..ടിന്‍റുമോനോടാ കളി..!

surjith s r said...

ടിന്‍റുമോൻ പിന്നെയും റോക്കുന്നു മചാ കഥ കൊള്ളാം തുടരുക

surjith s r said...

ടിന്‍റുമോൻ പിന്നെയും റോക്കുന്നു മചാ കഥ കൊള്ളാം തുടരുക

Muzafir said...

ഇത് കലക്കി ഇത് പോലെ കുറെ പേരുകളുണ്ട് പറയാന്‍ മടി തോന്നുന്നത്...ഈ പറഞ്ഞ പോലെ ശുകുരും ശകീലയുമൊക്കെ...ആ പിന്നെ മരാട്ടും..അത് പറഞ്ഞ അടി പര്സേലായി കിട്ടും..:)

surjith s r said...

ടിന്‍റുമോൻ വീണ്ടും റോക്കുന്നു മചാ കഥ കൊള്ളാം
തുടരുക

Naushu said...

കഥ കൊള്ളാം.....

Unknown said...

tintumone pole sasikum,sardaarinum kaanumo ithupole kadhakal parayaan...????????????????

Unknown said...
This comment has been removed by the author.
ശ്രീ said...

അതു കൊള്ളാം. ടിന്റു മോനും ഡുണ്ടു മോളും

എല്‍.റ്റി. മറാട്ട് said...

@ അലി
അങ്ങനെ കുറച്ചധികം പേരുണ്ട്.ഷുക്കൂറിനും ഒരു ഷക്കീറയെ കിട്ടാതിരിക്കില്ല.
നന്ദി.
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@ അനൂപ്‌ കോതനല്ലൂര്‍
കൈയിലിരുപ്പ് നന്നായില്ലേല്‍ തല്ലു കിട്ടും..

നന്ദി..
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@ surjith s r
നന്ദി അണ്ണാ ..

എല്‍.റ്റി. മറാട്ട് said...

@ Jeevan
പറയാന്‍ പാടില്ലാത്തത് പറയല്ലേ ജീവാ ..

നന്ദി ..
ഇവിടൊക്കെ തന്നെ കാണുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@ Naushu
നന്ദി..
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@ Suvi
പിന്നെ കാണും കാണും.ശശി ഒക്കെ ഔട്ട് ഓഫ് ഫാഷന്‍ ആയെന്നാ തോന്നണെ ..

നന്ദി.
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@ ശ്രീ
അണ്ണാ സുഖമല്ലേ ..?

നന്ദി .
അണ്ണന്‍ ഇനിയും വരുമെന്നു അറിയാം ..
എന്നാലും ഇനിയും വരുമല്ലോ ..?

Umesh Pilicode said...

ആശാനെ നമിച്ചു

Jeny said...

tintumon kalakkiyittundeee :-)

cheenu ninnu said...

ente ponnu mattetta..... thaan aalu puli thanne. ammachiyaane padikkunna kaalathu polum enikku aksharangal kanda thala choriyum. pakshe innadyamai oraal ezhuthiyathu poornamai vaayichu. tinumon kalakki. ini njaan aaru ezhuthiyathu vayichillelum maattettan ezhuthiyathu vaayikkum. sathyam satyam sathyam. (Kurachu over ayo ente comment??? heii... saaramilla alle.)

cheenu ninnu said...

ente ponnu mattetta..... thaan aalu puli thanne. ammachiyaane padikkunna kaalathu polum enikku aksharangal kanda thala choriyum. pakshe innadyamai oraal ezhuthiyathu poornamai vaayichu. tinumon kalakki. ini njaan aaru ezhuthiyathu vayichillelum maattettan ezhuthiyathu vaayikkum. sathyam satyam sathyam. (Kurachu over ayo ente comment??? heii... saaramilla alle.)

എല്‍.റ്റി. മറാട്ട് said...

@ഉമേഷ്‌ പിലിക്കൊട്
ഇഷ്ടായെന്നോ..ഇല്ലന്നോ..?

നന്ദി..
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@Jeny

താങ്ക്യു താങ്ക്യു

എല്‍.റ്റി. മറാട്ട് said...

@nila homes

യ്യോ ..ഞാന്‍ കൃതാര്‍ഥനായി ..
നന്ദി സുഹൃത്തേ നന്ദി ..

അഭിജിത്ത് മടിക്കുന്ന് said...

പേരില്‍ വ്യത്യസ്തത ഉള്ളവര്‍ക്കേ ഇങ്ങനത്തെ തീമൊക്കെ തോന്നുമെന്നുണ്ടോ മാട്ടേട്ടാ.
ഏതായാലും ഹാസ്യം ഏറ്റു ട്ടോ..

കുഞ്ഞൂസ് (Kunjuss) said...

കുറെ നാളുകള്‍ക്കു ശേഷം ടിന്റുമോനുമായി വന്നല്ലോ...
തികച്ചും രസകരമായ പോസ്റ്റ്‌.വ്യത്യസ്തതയുള്ള പേരുകള്‍ വരുത്തി വെക്കുന്ന പൊല്ലാപ്പാട് നന്നായി അവതരിപ്പിച്ചു.
എന്നാലും ഒരു ചെറിയ തിരുത്ത്‌ പറഞ്ഞോട്ടെ... പത്രോസിന്റെ മോന്‍ , എങ്ങിനെയാ ശ്യാമളയെ പെണ്ണുകാണാന്‍ പോയത്?

എല്‍.റ്റി. മറാട്ട് said...

@അഭിജിത്ത് മടിക്കുന്ന്

നന്ദി..
വീണ്ടും വരുമല്ലോ ..

എല്‍.റ്റി. മറാട്ട് said...

@കുഞ്ഞൂസ് (Kunjuss)
ചേച്ചിയെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നതാ..
ശ്യാമള പൗലോസ് എന്നൊരു കുട്ടി എന്‍റെ ക്ലാസ്മേറ്റായിരുന്നു.
നന്ദി ചേച്ചി.
വീണ്ടും വരുമല്ലോ ..

കുഞ്ഞൂസ് (Kunjuss) said...

അപ്പോള്‍ ഞാന്‍ ഊഹിച്ചത് തന്നെ, ശ്യാമള ഒരു സങ്കരയിനമായിരുന്നു അല്ലേ?
(ആ ശ്യാമള പൌലോസിനെ ആയിരുന്നോ പെണ്ണ് കാണാന്‍ പോയത്?.....ചുമ്മാ ചോദിച്ചതാട്ടോ)

Gayu said...

Apl mattettante kochinum ithepole rasakaramaya peru tanne aayirikumo..???

Gayu said...

Apl mattettante kochinum ithepole rasakaramaya peru tanne aayirikumo..???

എല്‍.റ്റി. മറാട്ട് said...

@കുഞ്ഞൂസ് (Kunjuss)
ഹേയ് അല്ലല്ല..ഇത് വേറെ ..

എല്‍.റ്റി. മറാട്ട് said...

@ Gayu
ഉം..അതൊന്ന് ആലോചിക്കണം..

നന്ദി ..
ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലേ ..

Watson(Kadu) said...

Mattetta....Tintumonte rare story...
kalakki.... ugran... super.... Continue writting..... All the best....

എല്‍.റ്റി. മറാട്ട് said...

@ Watson(Kadu)

നന്ദി..
വീണ്ടും വരുമല്ലോ ..

SARUNKUMAR (സരുണ്‍കുമാര്‍ ) said...

ഇത്രയും നല്ല കഥ വൈകി വായിച്ചതില്‍ വിഷമമുണ്ട്....കൊള്ളാം...ഫലിതം ഏറ്റൂട്ടോ....!

R.Thulasi said...

എടാ മക്കളേ തന്തക്കിട്ടു പണിവേണോ, നന്നായി. വായിക്ക്, കുടുതല് വായിക്ക് നിനക്ക് ഭാവിയുണ്ട്

R.thuladi said...

നന്നായിട്ടുണ്ട്.വായിക്ക് കൂടുതല് വായിക്ക്, നിനക്ക് ഭാവിയുണ്ട്

R.Thulasi said...

നന്നായിട്ടുണ്ട്. വായിക്ക് കൂടുതല് വായിക്ക് നിനക്കൊരു ഭാവിയുണ്ട്.