Saturday, October 9, 2010

എന്‍റെ പ്രണയകുറിപ്പുകള്‍



















തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു

റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്‍റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്‍ന്നാല്‍ ചോരപൊടിയുന്ന
ഒരു ഹൃദയം

പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..

ചുംബനം
എന്‍റെ ചുണ്ടുകള്‍ നിന്‍റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്‍റെ കണ്ണിന്‍റെ കോണില്‍
എന്‍റെ പ്രണയം കണ്ടു

സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്‍റെ സ്വപ്നങ്ങളില്‍
നീ എന്‍റേതുമാത്രമായിരുന്നു

കവിത
നിന്‍റെ വിരലുകള്‍
എന്‍റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്‍റെ മനസ്സില്‍
കവിത പിറന്നത്

ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്

തിരമാല
‍ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്‍റെ കണ്ണുന്നീര്‍കൊണ്ട്
നിന്‍റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍

മോഹം
എന്‍റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്‍റെ തേന്‍ നുകരണമെന്നല്ല
നിന്‍റെ മാധുര്യമാകണമെന്നാണ്

ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്‍റെ കണ്ണുന്നീര്‍ പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയും
കാണാന്‍ ഞാനും മാത്രം

3 comments:

എല്‍.റ്റി. മറാട്ട് said...

"എന്‍റെ പ്രണയകുറിപ്പുകള്‍"

MANU™ | Kollam said...

നിന്‍റെ ഭ്രാന്ത് കൂടി എന്നറിഞ്ഞതില്‍ ഞാന് അതിയായി സന്തോഷിക്കുന്നു. കാരണം ഇത്തരം ഭ്രാന്തന്‍മാരെറെയീ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടെങ്കിലേ ഈ സമൂഹനിലനില്‍പ്പുണ്ടാകുകയുള്ളൂ....
.
പ്രാന്തന്‍ വേലായുധനാശംസകളോടെ,
മറ്റൊരു പ്രാന്തന്‍.

cheenu ninnu said...

kshemikkanam maatettaaa. njaan orupadu pratheekshicha thaangalude oru srishttiyum vaayikkuka. ithu pakshe............ entho,... ingane oru kuripp ezhuthendi vannathil vallatha vishamam und.