'സംഗതി സത്യമാണ്.പഹയന് ഏതാണ്ട് മൂന്നടി നീളം കാണും.ഒത്ത വണ്ണവും.കണ്ടത് ഞാനാ.ഞാനും അമ്മയും അകത്തെ മുറിയിലായിരുന്നു അപ്പോള്‍.എന്തോ എടുക്കാനായി പുറത്തേക്ക് വന്നതായിരുന്നു ഞാന്‍.അപ്പോഴാണ് ഉച്ചഭക്ഷണവും കഴിഞ്ഞ് ഒരു മഞ്ഞ ചേര സുഖമായി വിശ്രമിക്കുന്നു.നീണ്ട ഒര് സൈറണ്‍ മുഴങ്ങി.ഞാന്‍ ഉറക്കെ കൂവി..അമ്മേ ..പാമ്പ് ...!!'
ദിവ്യയുടെ കഥാവിവരണം കേട്ട് എനിക്ക് ചിരിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല.രണ്ട് മൂന്ന് ദിവസമായി ആകെ ടെന്‍ഷനാണ്.ജോലി..തിരക്ക്..ആകെ ഓട്ടം തന്നെ.കിടക്കാന്‍ നേരത്ത് പ്രിയങ്കരിയായ പെമ്പറന്നോത്തി അവളുടെ വീരേതിഹാസ കഥ പറഞ്ഞു തുടങ്ങി.അവളുടെ നെറുകില്‍ ഞാനൊരു ഉമ്മ കൊടുത്തു.അതൊരു നന്ദി പറച്ചിലായിരുന്നു.എല്ലാ പ്രതിസന്ധികളിലും അവളുടെ സാമിപ്യം ജീവിതത്തെ സുന്ദരമാക്കിയിരുന്നു.അത്കൊണ്ട് തന്നെയാണ് ജീവിതത്തോട് എനിക്കിത്ര ഇഷ്ടവും.'എന്റെ പ്രിയപ്പെട്ടവളെ..സുന്ദരീ..നീയെന്റെ നിധിയാണ്..'ഞാന്‍ കുറച്ച് ഓവറായി ഒരു ഡയലോഗും പാസാക്കി.
'കഥ മുഴുവന്‍ കേക്കൂ..' കൊച്ച് കുട്ടിയെപോലെ അവള് കഥ പറഞ്ഞു തുടങ്ങി.ഞാന്‍ കേള്‍ക്കാനും.
'എന്റെ കൂവല്‍ കേട്ട് പുറത്ത് നിന്നിരുന്ന അച്ഛന് ഓടി വന്നു.എന്താടി കിടന്നു കാറുന്നേ..?-എന്നൊരു ചോദ്യം.പെട്ടെന്ന് ഷട്ടറിട്ടതുപോലെ എന്റെ കൂവല്‍ നിന്നു.ഇപ്പോള്‍ തൊണ്ട ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ല.ചേര കിടക്കുന്നതിന്റെ തൊട്ടടുത്തു നിന്നാണ് അച്ഛന് ചോദിക്കുന്നത്.പക്ഷെ അച്ഛനും ചേരയും പരസ്പരം കണ്ടിട്ടില്ല.ഞാന്‍ അവസാനം വിയര്‍ത്തു കുളിച്ച് കൈകൊണ്ട് അച്ഛനെ ആഗ്യം കാണിച്ചു.അച്ഛന് അത് കണ്ട് താഴേക്ക് നോക്കിയതും പടാന്ന് ചാടി കസേരയ്ക്ക് മുകളില്‍ കയറിയതും ക്ലോക്കിലെ സെക്കെന്റ് സൂചി ഒന്നില്‍ നിന്നിറങ്ങി രണ്ടിലെത്തിയ നേരംകൊണ്ട് കഴിഞ്ഞു.പിന്നെ ഞാനും അച്ഛനും ഒരുമിച്ചായി കൂവല്‍.വാശിയേറിയ മത്സരം.എന്താ നടക്കുന്നതെന്നറിയാതെ പാവം ചേര ഒന്നും മിണ്ടാതെ കിടന്നു.'
എന്റെ ഉറക്കെയുള്ള ചിരികേട്ടിട്ട് അപ്പുറത്തെ മുറിയില്‍ കിടന്നിരുന്ന അമ്മു എണ്ണീറ്റ് വന്നു.അച്ഛനിങ്ങനെ കിടന്നു ചിരിച്ചാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല.നാളെ എനിക്ക് സ്കൂളില്‍ പോകേണ്ടതാ.-എന്നായി അവള്.അമ്മൂന്റെ പ്രായത്തില്‍ അമ്മ കാണിച്ച സാഹസം കേട്ട് അച്ഛന് ഓട്ടോമാറ്റികായി ചിരിച്ചുപോയതാ എന്ന് കേട്ടപ്പോള്‍ അമ്മുവും കൂടി എന്നോടൊപ്പം കഥ കേള്‍ക്കാന്‍...ഹാാ..!സുന്ദര സന്തുഷ്ട കുടുംബം..!
ദിവ്യ തുടര്‍ന്നു.
'ഞാന്‍ അപ്പോഴാണ് അമ്മയുടെ കാര്യമോര്‍ത്തത്.അമ്മയെവിടെ..?അച്ഛന് കസേരയുടെ കൊമ്പത്തിരുന്നുകൊണ്ട് ചോദിച്ചു.അച്ഛന്റെ നില്പ്പു കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.അമ്മ അപ്പോളേക്കും ഓടി അടുത്ത മുറിയില്‍ എത്തി.അകത്തെ മുറിയില്‍ നിന്നു കൂവുന്നതുകൊണ്ടാണ് അമ്മയുടെ ബളഹം ശരിക്കും ഞങ്ങളുടെ കാതിലെത്താതിരുന്നത്.ഞങ്ങളുടെ ബഹളമൊക്കെ കേട്ട് ചേരയാശാന് പുറത്തേക്ക് പോകാതെ നേരെ അകത്തേക്ക് കയറി.ഹമ്പടാ..ഇവനെന്താ ഇവിടെ സ്ഥിരതാമസമാക്കാന്‍ പോകുകയാണോ..ചേര അകത്തെ മുറിയില്‍ കയറി എന്ന് ഉറപ്പായതോടെ ഞാനും അച്ഛനും പുറത്തേക്കോടി എസ്ക്കേപ്പായി.ഗേറ്റിനടുത്തുവരെ ഒപ്പത്തിനൊപ്പം ഓടിയ അച്ഛന് പെട്ടെന്ന് വാനിഷായി..ഇതെന്ത് മറിമായം..!'
'അമ്മൂമ്മയോ..?'-അമ്മു ചോദിച്ചു.
'അമ്മ ആ മുറിയില്‍ തന്നെ.അമ്മ നില്‍ക്കുന്നതിന്റെ തൊട്ടടുത്ത മുറിയിലേക്കാണ് ചേരപോയത്.ആ മുറിയില്‍ നിന്ന് അമ്മ നില്ക്കുന്ന മുറിയിലേക്കെത്താന്‍ ഒര് വാതിലുണ്ട്.ചേര വാതിലും തുറന്ന് വന്നാലൊ..!അമ്മ പേടിച്ചു.അമ്മയുടെ കൂവല്‍ ഉച്ചത്തിലായി..ചേരയിപ്പോ വരുമേ..ആരേലും ഓടിവായോ..ആരു കേക്കാനാ..ഞാന്‍ ഓടി അടുത്ത വീട്ടില്‍ എത്തിയിരുന്നു.നേരെ കേറി കതകടച്ച് കുറ്റിയുമിട്ടു.അച്ഛന്റെ ഒരു വിവരവുമില്ല..'
'അപ്പൂപ്പന് എവിടെ പോയി ..?'-അമ്മുന്റെ ചോദ്യത്തിന് ഞാനാണ് ഉത്തരം നല്‍കിയത്.
'അമ്മൂട്ടിന്റെ അപ്പുപ്പന് ഭയങ്കര ധൈര്യമല്ലേ..അതാ ഓടി കളഞ്ഞത്.ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കുന്ന കമ്മിറ്റിക്കാര് അപ്പുപ്പനെ കണ്ടാരുന്നേല്‍ കൊത്തികൊണ്ടുപോനെ..'
'കളിയാക്കണ്ട.അങ്ങനൊന്നും അല്ല.അച്ഛന് ലോഷന്‍ എടുക്കാന്‍ പോയതാ.ലോഷന്‍ തളിച്ചാല്‍ ചേര ഓടിപോകും..'
'ഊവ് ഊേേവ..നീ ബാക്കി പറ'
'അങ്ങനെ ഞങ്ങളുടെ ബഹളം കേട്ട് അപ്പുറത്തെ വീട്ടിലെ രണ്ട് ചേട്ടന്മാര് ഓടി വന്നു.അമ്മയുടെ അശരീരി കേട്ടുകൊണ്ടവര്‍ അകത്തെ മുറിയില്‍ ചേരയെ തിരഞ്ഞു.പക്ഷെ അപ്പോഴേക്കും ബോറടിച്ച ശ്രീമാന്‍ ചേര അവര്‍കള്‍ സ്ഥലം വിട്ടിരുന്നു.ആശ്വാസമായി.ഞാന്‍ അങ്ങനെ വീട്ടിലേക്കെത്തി.ധൈര്യശാലിയായ ഉണ്ണിയാര്‍ച്ച ഏലിയാസ് ഝാന്‍സി റാണി..!!'
'കണ്ടോ അമ്മുട്ടി..ഇങ്ങനെ പോയാല്‍ ഇവിടെ ഒരു ചേര വന്നാല്‍ നിന്റെ അമ്മ നമ്മളെ രണ്ടാളേം ഇട്ടിട്ട് ഓടുമല്ലോ..'-ഞാന്‍ അമ്മുവിനോട് പറഞ്ഞു.
'ഞാന്‍ ഓടൂല്ല.അന്ന് ഞാന്‍ ചെറിയ കുട്ടി അല്ലേ..അതാ ഓടിയെ.'-ദിവ്യ പറഞ്ഞു.
'അപ്പുപ്പന് പിന്നെ വന്നോ..?'-അമ്മുവിനറിയേണ്ടത് അതാരുന്നു.എന്റെ മോളു തന്നെ..അപ്പുപ്പനെ പണിയാന്‍ കിട്ടിയ അവസരമല്ലേ..!
'അച്ഛന് ലോഷനെടുത്തിട്ട് തിരിച്ചു വരുമ്പോള്‍ അമ്മ ഇട്ടു കൊടുത്ത ചായയും കുടിച്ച് നില്‍ക്കുകയായിരുന്നു ചേരയെ ഓടിക്കാന്‍ വന്ന ചേട്ടന്മാര്.സാറിതെവിടെ പോയതാ-അവര്‍ ചോദിച്ചു..'
'അയ്യോ ..വേണ്ട..ബാക്കി നീ പറയണ്ടാ ..ലോഷന്‍ എടുക്കാന്‍ പോയപ്പോള്‍ അത് തീര്‍ന്നു പോയി്കാണും..പാക്കരണ്ണന്റെ കടയില്‍ പോയി ലോഷന്‍ വാങ്ങി വന്നതാ പാവം ..'
ഞാന്‍ പൊട്ടിചിരിച്ചു.സ്വന്തം അച്ഛനെ കളിയാക്കുന്നതുകണ്ട് ദിവ്യ പിണക്കം നടിച്ചു.രണ്ട് പഞ്ചാര ഡയലോഗ് കാച്ചിയപ്പോള്‍ ആ പിണക്കം മാറി.
അങ്ങനെ ഒരു സുന്ദരമായ രാത്രി കൂടി കഴിഞ്ഞു..
28 comments:
വീട്ടില്‍ ചേര കേറിയ കഥ - LIVE
....
entameee cherak ithreeeeeeeem effect undaakumennu theeeeere vichaarichillaa. hooo divya ude dairyam apaaaram thanne :-D super mattettoo superrr :-D
ഹൊ!! ഇനി ആ ചേര സ്വന്തം കുടുംബത്ത് പോലും കയറുമെന്ന് തോന്നുന്നില്ല ... :)
@jeny
നന്ദി ജെനിക്കുട്ടി ..
// ദിവ്യേടെ അപാര ധൈര്യം കാരണം അവളെ നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ പാമ്പുപിടുത്തത്തിന്റെ ബ്രാന്‍ഡ് അബാസിഡറാക്കി എന്നു കേള്‍ക്കുന്നു..
@Praveen
നന്ദി മച്ചാന് ..
// എങ്ങനെ കേറാനാ ..അമ്മാതിരി പണ്ണി അല്ലേ കിട്ടിയത് .. :))
oo really????? Divya rocks...ellaaaa bhavukangalum divyak. manoooharamaayi pambukale pidikkaan kazhiyatte ennu aashamsichu kond nirthunnu :-D
@jeny
നാഷണല്‍ ജിയോഗ്രഫികില് ചേര്‍ന്ന ദിവ്യ വാര്‍ത്താ ലേഖകരോട് ഇങ്ങനെ പ്രതികരിച്ചു..
'ഈ അംഗികാരം ഞാന്‍ അര്‍ഹിക്കുന്നു.പാമ്പുകള്‍ എനിക്കു ജീവനാണ്.കുട്ടിക്കാലം മുതല്‍ക്കെ അവര്‍ക്കു ഞാന്‍ പാലും തേനും നല്‍കിയിരുന്നു.പറമ്പിലുടെ ഒര് ചേര പോകുന്നത് കണ്ടാല്‍ ഉടനെ ഓടി ചെന്ന് ഞാന്‍ അതിനെ എടുത്ത് വീട്ടില്‍ കൊണ്ടുവരുമായിരു്ന്നു.അച്ഛനാണ് എനിക്ക് എല്ലാത്തിനും ധൈര്യം പകര്‍ന്നു തന്നത് .."
:-D :-D
:-D :-D
@jeny
ചിരിക്കണ്ട ..അടുത്ത കഥ വരുന്നുണ്ട് ..അപ്പോ കരയും ..
:))))
kikikikiki....Kollamishta...
@Gopikrishnan
താങ്ക്സ് ഉണ്ടെടാ പഹയാ ..
Chera nammal vicharikunna pole onnum alla jeny mole aalu bayankarana.. ithu kalakki mattetta..divya'de oru karyam.. ee katha vayichapl pandu mattettan vazhiyil oru chera'ye kandu pedichu oodiya katha ne paranjathu orma vannu..hi..hi :P
@gayu
എടി ഫയങ്കരി ..ആ ചേര എന്നെ കണ്ടല്ലെ ഓടിയേ ..നീ പുതിയ കഥ ഉണ്ടാക്കുന്നോ ..!പിന്നെ നമ്മുടെ ദിവ്യേടെ കാര്യം ..പാവം ..കെട്ടി കഴിഞ്ഞു കൂട്ടിന് കിട്ടിയതും ഒരു പാമ്പിനെ തന്നെ ..എന്തു ചെയ്യാനാ ..തലവര..അല്ലാതെന്താ ..:p :p
katha kollam
ennalum oru chera oppicha paniye....
@manu
ചേര കഥ കുറേയുണ്ട്..പക്ഷെ എല്ലാം പറഞ്ഞാല്‍ പെമ്പറുന്നോത്തി എട്ടിന്റെ പണി തരും .. :))
നന്ദി മാഷ് ..!
kadha kollaam. prasthutha izhayan nammude jillayil oru sajeeva saannidhyam aanennu thanne parayendi varumallo. we had a somewhat similar experience recently. living room-ile couch-il oru ucha mayakkathilaayirunnu kakshi. alarchayude volume (pala praayathil, pala shailikalil) uyarnnappol aliyan izhanjirangi ennaanu kadha.
cherakkatha kollaam..!!
@Krishna
ഹ ..ഹ ഇതൊരു പൊതു പ്രതിഭാസമാണെന്നു തോന്നുന്നു.
അനുഭവം പങ്കുവെച്ചതിനു നന്ദി ..
@Sarath pr
നന്ദി മച്ചു..
കിടിലന്‍...
ഒരു request ഉണ്ട്..
അടുത്ത പോസ്റ്റ് ആ 'സുന്ദരമായ രാത്രി'യെപറ്റി ആയിക്കുടെ??? :P
@manu
അത് കഴിഞ്ഞില്ലേ ..അതിനെ പറ്റി പറഞ്ഞാല്‍ ചിലപ്പോള്‍ എന്റെ കഥ കഴിയും
നന്ദി ചേട്ടായി
chera kadha kollaam vishalettaa super
@sangeetha
താങ്കു താങ്കൂ ..!
nice daaa.... kollaaammmm
@Archana.A
thanks dear :)
Post a Comment