ഭാഗം 2 :
ജൂലേ.. ലഡാക്ക്...!
'അളിയാ എനിക്കും വയ്യ. ഞാനും മിക്കവാറും ചാവും'-
ആഹാ!എനിക്കാശ്വാസമായി. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. കൂട്ടത്തില്‍ വേറേ ആര്‍ക്കോ കൂടി 'ഓക്സിജന്‍'പണികൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരുടെ വായില്‍ നിന്നാണ് ആ ശബ്ദം പുറപ്പെട്ടത് എന്നറിയാന്‍ ഞാന്‍ ചെവി വട്ടം പിടിച്ചു. വീണ്ടും ചെറിയ ഞെരക്കങ്ങളും ഒച്ചയും കേട്ടു തുടങ്ങി. എന്റെ പങ്കാളീ, നീയാരാണ്?
'ടാ മനു, ഒന്നു മിണ്ടാതെ കിടന്നുറങ്ങെടാ'- അഖിലിന്റെ ഒച്ചയാണ്.
അപ്പോള്‍ സീനിയര്‍ സിറ്റിസണ്‍ മനുവിനാണ് വയ്യാതായിരിക്കുന്നത്. ഞാനാണെങ്കില്‍ കര്‍പ്പൂരം മൂക്കില്‍ തന്നെ പിടിച്ച് എങ്ങനെയൊക്കെയോ കിടക്കുകയാണ്. കമ്പിളി പുതപ്പിനകത്തുവരെ തണുപ്പ് കേറി വന്ന് ഞോണ്ടി വിളിക്കുന്നുണ്ട്. വിറച്ചൊരു പരുവമായി.
കട്ടിലില്‍ നിന്ന് ആരോ തറയിലേക്ക് ഇറങ്ങുന്ന ശബ്ദം. ഞാന്‍ കമ്പിളിയില്‍ നിന്ന് തല പുറത്തേക്കിട്ടു. ചെറിയ വെളിച്ചത്തില്‍ 'ഉടലു നിറയെ കൈകളുള്ള ഭീകരസത്വത്തെ' തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്ടായില്ല. അതിശയോക്തിയല്ല. മുഖവും ശരീരവുമെല്ലാം കമ്പിളിക്കുള്ളിലാണ്. കണ്ണ് മാത്രം തിളങ്ങുന്നുണ്ട്. നേരത്തെ കിടന്ന് ബഹളമുണ്ടാക്കിയ മനുവായിരുന്നു അത്. അവന് കതകും തുറന്ന് പുറത്തേക്കിറങ്ങി. എവിടെ പോകുന്നു എന്ന് ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ട്. വയ്യ എന്ന് മാത്രമായിരുന്നു ഉത്തരം. മൂന്ന് മിനിട്ട് കഴിഞ്ഞ് മൂത്രമൊഴിച്ച് അവന് തിരിച്ചെത്തുകയും ഒന്നും മിണ്ടാതെ കട്ടിലില്‍ വന്ന് കിടക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ചുറ്റുമുള്ള മലനിരകളെ വരെ പ്രകമ്പനംകൊള്ളിക്കുന്ന വിധത്തില്‍ അവന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. കള്ളപ്പന്നി, ഇവനല്ലേ അഞ്ച് മിനിട്ട് മുന്‍പ് ചാവും എന്ന് പറഞ്ഞ് ബഹളം കൂട്ടിയത്. അങ്ങനെ വീണ്ടും മരണം കാത്ത് കിടക്കാന്‍ ഞാന്‍ ഒറ്റയ്ക്കായി.
എന്റെ അസ്വസ്ഥതയ്ക്ക് കുറവൊന്നും തോന്നുന്നില്ല. അടുത്ത് കിടന്നിരുന്ന ആനന്ദും അഖിലും എന്തെക്കെയോ കുശലാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. എനിക്കൊന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ശബ്ദം തൊണ്ടയില്‍ തന്നെ കുടുങ്ങി കിടക്കുന്നു. വീട്ടില്‍ നിന്ന് എത്രയേ ദൂരത്താണ്. എത്രയോ ഉയരത്തിലാണ്. മലകള്‍ക്ക് നടുവില്‍ ചെറിയൊരു തകര കൂടാരത്തിനുള്ളില്‍ ആദ്യമായി വരിഞ്ഞു മുറുക്കുന്ന തണുപ്പിന്റെ പരീക്ഷണങ്ങളില്‍ കിടന്നെന്റെ ചെറു ഹൃദയം പതുക്കെ മിടിച്ചു - ഈ സമയവും കടന്നു പോകും. അതുമാത്രമാണ്, അതില്‍ മാത്രമാണ് പ്രതീക്ഷ.
അന്ന് ഒട്ടും തന്നെ ഉറങ്ങിയില്ല. അസ്വസ്ഥത എന്നെ ഉറക്കിയില്ല അഞ്ച് മണിയോടെ ഓരോരുത്തരായി ഉണര്‍ന്നു തുടങ്ങി. ഉറക്കം അത്രയ്ക്കങ്ങോട്ട് ശരിയായില്ലായെന്ന് എല്ലാരുടേയും മുഖത്തുണ്ട്. എന്റെ മരണവെപ്രാളം കണ്ട് പാവങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റിയില്ല എന്നതാണ് സത്യം. തലേന്നത്തെ പ്ലാന്‍ പ്രകാരം അഞ്ച് മണിക്കാണ് യാത്ര തുടങ്ങേണ്ടത്. പക്ഷെ എല്ലാവരും റെഡിയായി യാത്ര തുടങ്ങിയപ്പോള്‍ ആറ് മണി കഴിഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെ പ്രശ്നങ്ങള്‍ പകുതിയിലേറെയും മാറി. വല്ലാത്തൊരു മാജിക് തന്നെ. ഷീറ്റ് കൂടാരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ അനുഭവിച്ച കാഴ്ചകള്‍ അത്രയ്ക്കും മനോഹരമായിരുന്നു. ദൂരെയുള്ള മഞ്ഞ് മലകളില്‍ വീണ് ചിതറുന്ന പൊന്‍വെളിച്ചം ഹൃദയത്തിന്റെ കരുത്ത് കൂട്ടി. ഒരു ചായ കൂടി കുടിച്ചപ്പോള്‍ ആശ്വാസം ഇരട്ടിയായി.
മുന്നില്‍ ഞങ്ങളെ സ്വാഗതം ചെയ്ത് വലിയൊരു ബോര്‍ഡ് തലയെടുപ്പോടെ നില്‍പ്പുണ്ട്. ലേ പിടിക്കാന്‍ ഇനി 251 കിലോമീറ്ററുകള്‍ കൂടി. ഹിമാചല്‍ പ്രദേശിനോട് താല്കാലിക വിട ചൊല്ലി ഞങ്ങള്‍ ജമ്മു കാശ്മീരിലേക്ക് കടക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ 'പ്രോജക്ട് ദീപക്' ഇനി അങ്ങോട്ട് 'പ്രോജക്ട് ഹിമാങ്ക്' (Project Himank) ആണ്.1985 ല്‍ തുടങ്ങിയ പദ്ധതിയാണ്. ഏറ്റവും ഉയരത്തിലുള്ള മോട്ടറബിള്‍ റോഡുകള്‍, സിയാച്ചിന്‍ പോലെയുള്ള അതീവ സുരക്ഷാമേഖലകളിലേക്ക് വരെയുള്ള എത്തിപ്പെടലൊക്കെയും ഒരുക്കുന്നത് 'ഹിമാങ്കാണ്'. പണി തുടങ്ങിയ നാള് മുതല്‍ നൂറിലേറെ തൊഴിലാളികളും ഓഫീസര്‍മാരുമാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്. തൊഴിലാളികളില്‍ ഏറിയ പങ്കും ബീഹാറികളായിരുന്നു.
ചുറ്റിനും വലിയ മൊട്ട കുന്നുകളാണ്. മരുന്നിനുപോലും ഒരു മരത്തെ കാണാനില്ല. ചുമ്മാതല്ല ഓക്സിജന്റെ അളവ് ഇത്രയും കുറവ്. ഇതിന്റെ ഒത്ത നടുവില്‍ കിടന്നാണ് ഇന്നലെ രാത്രി ഉറങ്ങിയത്(?). വല്യ കുഴപ്പമില്ലാത്ത റോഡാണ്. ഇന്നലത്തെ ഉറക്കം നില്ക്കുന്ന കാരണം ഞാന്‍ ആദ്യം തന്നെ താറില്‍ കയറി സീറ്റ് പിടിച്ചിരുന്നു. പറ്റിയാല്‍ കുറച്ചു നേരം ഒന്നു മയങ്ങണം. എതിരെയൊന്നും ഒരു വണ്ടി പോലും വരുന്നുണ്ടായിരുന്നില്ല. മുമ്പില്‍ പോകുന്ന ബുള്ളറ്റിന്റെ ശബ്ദം മാത്രം മുഴങ്ങി കേള്‍ക്കുന്നുണ്ട്. അഖിലും ആനന്ദുമാണ് ബുള്ളറ്റില്‍. താറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിതേഷാണ്. പഹയന് വല്ലാത്ത ഉന്മേഷത്തിലാണ്. ഇവന് തന്നെയല്ലേ യാത്ര തുടങ്ങുന്നതിന്റെ തലേ ദിവസം പേടിച്ച് ബീമാനം പിടിച്ച് ലേ പോകാം എന്ന് പറഞ്ഞത്? ഇവന് തന്നെയല്ലേ കൈ കൊണ്ട് വണ്ടി ഓടിക്കില്ല, വേറെ ആരേലും ഓടിച്ചോണം എന്ന് ഡയലോഗടിച്ചത്. അതേ അവന് തന്നെ തലയിലൊരു കെട്ടും കെട്ടി കൂളിംഗ് ഗ്ലാസ്സുംവെച്ച് വണ്ടി പറപ്പിക്കുകയാണ്. വല്ലാത്ത ജാതി കാഴ്ച തന്നെ. മുന്നില്‍ കാണുന്ന കാഴ്ചകള്‍ അത്രയും ആവേശവും ആത്മവിശ്വാസവുമാണ് ഞങ്ങളില്‍ നിറച്ചോണ്ടിരിക്കുന്നത്. ദുര്‍ബലരേ നിങ്ങളൊരു തവണയെങ്കിലും എന്നെ വന്നൊന്നു കാണൂ എന്ന് ഓരോ മലനിരകളും ഉറക്കെ പറഞ്ഞോണ്ടിരിക്കുന്നു. ആ യാത്ര നിങ്ങളെ മാറ്റും എന്ന് ഉറപ്പുണ്ട്. ഞാനതറിയുകയാണ്.
താഴേ ചെറിയൊരു നദിയൊഴുകുന്നുണ്ട്. തരിശായി കിടക്കുന്ന മലനിരകളില്‍ നിന്ന് ചെറിയ ചാലുകള്‍ അതിലേക്കൊഴുകി അലിയുന്നുണ്ട്. മഞ്ഞുരുകി വരുന്നതാണ്. അതിന്റെ കരഭാഗങ്ങളില്‍ ചെറിയ പച്ചപ്പുണ്ട്. ഇന്ത്യന്‍ ഓയിലിന്റെ രണ്ട് ടാങ്കര്‍ ലോറികള്‍ ഞങ്ങള്‍ക്കെതിരെ കടന്നുപോയി. ലേ പോയി മടങ്ങി വരുന്നതാണ്. യാത്ര തുടങ്ങി ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നക്കീല (Nakeela) പാസ്സിലെത്തി. 15547 അടിയാണ് അവിടെ ഉയരം. ടിബറ്റന്‍ പ്രയര്‍ ഫ്ഌഗുകള് ഒരു കൂടാരം കണക്കേ അവിടെ കെട്ടിയിട്ടുണ്ട്. അതിനു ചുറ്റിലുമായി ചെറിയ പരന്ന കല്ലുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ചിട്ടുണ്ട്. അത്തരത്തില്‍ കൂറേ കാണാം അവിടം നിറയെ. എന്തെങ്കിലും വിശ്വാസത്തിന്റെ പേരിലാകണം ഇങ്ങനെ ചെയ്യുന്നത്. ടിബറ്റര്‍ പ്രയര്‍ ഫഌഗിലെ മന്ത്രങ്ങളെ പറ്റിയും കാറ്റിലാടി മങ്ങുന്നതിനെ കുറിച്ചുമുള്ള വിശ്വാസത്തെ പറ്റിയുമൊക്കെ നേരത്തെ കേട്ടിട്ടുണ്ട്. പക്ഷെ കല്ലടുക്കി വെക്കുന്നതിന് പിന്നില്‍ എന്താണെന്ന് ഒരു പിടിയുമില്ല. ബൂദ്ധമത വിശ്വാസികളെ വഴിയില്‍ വല്ലോം കണ്ടുമുട്ടിയാല്‍ ചോദിക്കണം. കല്ലെടുക്കി വെക്കല്‍ നമ്മുടെ ഏകാഗ്രതയുടേയും ഏകോപനത്തിന്റേയുമൊക്കെ പ്രതീകമായിരുന്നിരിക്കണം. ആവോ ആര്‍ക്കറിയാം.
കുറച്ച് ഫോട്ടോസൊക്കെ എടുത്ത് സമയം കളയാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. പക്ഷെ ചുരം കയറി മുകളിലെത്തിയതുപോലെ സുന്ദരമായിരുന്നില്ല ഇനി മുന്നോട്ടുള്ള റോഡുകള്‍. ചെറിയ കുണ്ടും കുഴികളുമൊക്കെ പതിയെ ഞങ്ങളെ സ്വീകരിച്ചു തുടങ്ങി. യാത്രയുടെ വേഗത കുറയാന്‍ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും താഴെ കുറച്ച് കൂടാരങ്ങള്‍ കാണാന്‍ തുടങ്ങി. ഗൂഗിള്‍ മാപ്പ് പ്രകാരം ബ്രാന്‍ഡി നല (Brandy Nala) എന്ന സ്ഥലമായിരിക്കണം അതെന്ന് ഊഹിച്ചു. ചെറിയ കടകളാണ് അവിടെ കണ്ടത്. ഞങ്ങള്‍ അവിടേക്ക് വണ്ടി ഒതുക്കി. ചായ കുടിച്ച് കുറച്ചു നേരം വിശ്രമിച്ചു. ഇരുവശത്തേക്കും വാഹനങ്ങള്‍ പോകുന്നത് ഇപ്പോള്‍ കാണാം. കുറച്ച് സഞ്ചാരികള്‍ കൂടി അവിടെ ചായ കുടിക്കാനെത്തി. ഞങ്ങള്‍ അവിടുന്നിറങ്ങി മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
ഇനി കയറ്റമാണ്. റോഡിന്റെ അവസ്ഥയില്‍ വല്യ മാറ്റമൊന്നുമില്ല. പാങ്ങ് (Pang) ആണ് അടുത്ത ലക്ഷ്യം. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ 16616 അടി ഉയരത്തിലുള്ള ലചുങ്ലാ (Lachungla) എത്തി. നീല കുപ്പായമണിഞ്ഞ സുന്ദരിയായ ആകാശമായിരുന്നു അവിടുത്തെ ആകര്‍ഷണീയത. സമയം വൈകും എന്നപേടി കാരണം അവിടെ അധികം നില്‍ക്കാതെ യാത്ര തുടര്‍ന്നു. റോഡ് പിന്നെയും മോശമായിക്കൊണ്ടിരിക്കുകയാണ്. വീതിയും കുറവാണ്. മലനിരകള്‍ തുരന്നുണ്ടാക്കിയ വഴികള്ക്കരികിലൂടെയാണ് ഇപ്പോള്‍ സഞ്ചാരം. ഏത് നിമിഷവും താഴേക്ക് പതിക്കാം എന്ന ഭാവത്തില്‍ വലിയ പാറകള്‍ അധികം ദൂരെയല്ലാതെ കാണാം. മറു വശത്ത് വലിയ താഴ്ചയാണ്. വളരെ സൂക്ഷിച്ചാണ് മുന്നോട്ടുള്ള യാത്ര ഇപ്പോള്‍. പക്ഷെ ഇതൊന്നുമറിയാതെ ഒരു ജീവന് ഞങ്ങളുടെ വണ്ടിയിലിരിപ്പുണ്ടായിരുന്നു -മിസ്റ്റര്‍ മനു. പാവം നല്ല ഉറക്കത്തിലാണ്. ഇന്നലെ ഓഫ് ആയ അവന്റെ എന്ജിന് ഇതുവരെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല.
പത്ത് മണിയോടെ ഞങ്ങള്‍ പാങ്ങ് എത്തി. 15280 അടിയാണ് ഉയരം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ട്രാന്‍സിസ്റ്റ് ക്യാപ് ഇവിടെയാണ്. ഒരുപാട് കടകളും സഞ്ചാരികളും അവിടുണ്ടായിരുന്നു. ഞങ്ങളും ഓരോ ചായ കുടിക്കാന്‍ അവിടെയിറങ്ങി. ചായയും ആസ്വദിച്ചങ്ങനെ നില്ക്കുമ്പോള് ആനന്ദിലെ 'പോള്‍ നീരാളി' വീണ്ടും ഉണര്‍ന്നു. കാലാവസ്ഥ കണ്ട് അവന് അടുത്ത പ്രവചനം നടത്തി. ഇനി പോകുന്ന വഴിയില്‍ അതിശക്തമായ മഞ്ഞ് വീഴ്ച (Snow fall) ഉണ്ടാകും. മഞ്ഞില്‍ കുളിക്കാന്‍ തയ്യാറായിക്കൊള്ളീന്. അപ്പോഴേക്കും ചായ കുടിച്ചു തീര്‍ന്നതുകൊണ്ട് വേറെ ഒന്നും കേള്‍ക്കേണ്ടി വന്നില്ല.
ഇനി കുത്തനെ കയറ്റമാണ്. യാത്രയുടെ താളം വീണ്ടും മന്ദഗതിയിലായി. പക്ഷെ അധിക ദൂരം ആ പരീക്ഷണം നേരിടേണ്ടി വന്നില്ല. കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും നിരപ്പായ നല്ല റോഡ് ഞങ്ങള്‍ക്കരികിലെത്തി. ഏകദേശം ഒരു മുപ്പത് കിലോമീറ്ററോളം അത് ഞങ്ങളെ സന്തോഷിപ്പിച്ചു. പക്ഷെ അന്തരീക്ഷത്തിന്റെ ഭാവം പതിയെ മാറി തുടങ്ങി. ചുറ്റും കോട നിറഞ്ഞു തുടങ്ങി. മുന്നോട്ട് പോകുന്തോറും ഇരുവശത്തുമുള്ള മലനിരകള്‍ പോലും കാണാന്‍ കഴിയുന്നില്ല. നല്ല റോഡ് ആയിരുന്നെങ്കിലും അതുകൊണ്ട് തന്നെ വലിയ വേഗതയെടുക്കാനും പറ്റിയിരുന്നില്ല. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡരികില്‍ ഒരു രജിസ്ട്രേഡ് മഹീന്ദ്ര ടിയുവി തലകുത്തി മറിഞ്ഞു കിടക്കുന്നതുകണ്ടു. അകത്തൊന്നും ആരും ഉണ്ടായിരുന്നില്ല. മുമ്പ് എപ്പോഴോ അപകടത്തില്പ്പെട്ടതായിരുന്നിരിക്കണം. കാറ്റത്ത് ഞങ്ങളുടെ വണ്ടിയുടെ മുകളില്‍ കെട്ടിയിരുന്ന ടാര്‍പ്പയും ഇളകി പോകാന്‍ തുടങ്ങിയിരുന്നു. വണ്ടി നിര്‍ത്തി അതൊക്കെ ശരിയാക്കിയാണ് പിന്നെ യാത്ര തുടര്‍ന്നത്. ബൈക്കില്‍ വന്നവരുടെ കാര്യമായിരുന്നു അതിലേറെ ശോകം. അവന്മാര് രണ്ടും മഞ്ഞ്കൊണ്ട് തണുത്ത് മരവിച്ചിരുന്നു.
എത്തിച്ചേര്‍ന്നത് സ്വപ്ന സമാനമായ ഒരു സിനിമാ കാഴ്ചയിലേക്കായിരുന്നു. തങ്ങ്ലങ്ങ്ലാ (TaglangLa) , 17582 അടി ഉയരം ഞങ്ങളെ ഹൃദയംകൊണ്ട് ചേര്‍ത്തു പിടിച്ചു. പോള്‍ നീരാളിയുടെ പ്രവചനം ഫലിച്ചു. മഞ്ഞ് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ചുറ്റും മഞ്ഞാണ്. മഞ്ഞിലലിഞ്ഞു ചേര്‍ന്ന നിമിഷങ്ങളായിരുന്നു ഞങ്ങളോരോരുത്തര്‍ക്കും. ഇന്നത്തെ യാത്രയിലെ ഏറ്റവും ഉയരമുള്ള സ്ഥലത്താണ് നില്‍ക്കുന്നത്. സഞ്ചാരികളും പട്ടാളക്കാരുമൊക്കെയായി ഒരുപാട് ആള്ക്കാര് അവിടെയുണ്ട്. ജനിച്ച കുട്ടി ആദ്യമായി ലോകം കാണുന്ന കൗതുകം ഓരോ മുഖങ്ങളിലും പ്രതിഫലിച്ചിരുന്നു. അടുത്തൊരു ചെറിയ ചായകടയില്‍ കയറി. തീ കായാനുള്ള സൗകര്യമുണ്ടായിരുന്നു അവിടെ. തീ കായലും ചൂട് കാപ്പിയും പാര്‍ലി ജി ബിസ്ക്കറ്റും മനസ്സില്‍ പെയ്തിറങ്ങുന്ന മഞ്ഞും ഒരു അഡാറ് കോംബോ തന്നെയാണെന്ന് അപ്പോള്‍ ബോധ്യമായി. കര്‍മാ ജി (ചായക്കട മുതലാളി)യോട് തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാം എന്നും പറഞ്ഞ് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ചുരമിറങ്ങി തുടങ്ങി. സമയം ഒരു മണി കഴിഞ്ഞിട്ടുണ്ടാകണം.
തലേ ദിവസത്തെ ഉറക്ക ക്ഷീണം പതിയെ തലപൊക്കി തുടങ്ങി. ചെറിയ തലവേദനയുമുണ്ട്. മഞ്ഞില്‍ കുളിക്കുകയല്ലാരുന്നോ! പതിയെ കണ്ണുകളടഞ്ഞു. എന്റെ എഞ്ചിന് ഓഫാകാന്‍ തുടങ്ങി. ഇനി കുറച്ച് മുന്നോട്ടുള്ള കാഴ്ചകള്‍ ഒന്നും തന്നെ എനിക്കോര്‍മ്മയില്ല. സഹയാത്രികര്‍ പറഞ്ഞ അറിവു മാത്രമേ ഉള്ളൂ. തങ്ങ്ലങ്ങ്ലാ കഴിഞ്ഞ് കുത്തനെയുള്ള ഇറക്കമാണ്. ഇതുവരേയും കണ്ട കാഴ്ചകളില്‍ നിന്ന് വിഭിനമാണിവിടം. ഇറങ്ങി ചെല്ലുന്തോറും കണ്ടുതുടങ്ങുന്നത് ജനവാസകേന്ദ്രങ്ങളാണ്. രണ്ട് മണി കഴിഞ്ഞപ്പോള്‍ റുമ്സ്തേ (Rumste) എന്ന സ്ഥലത്തെത്തി. വിശപ്പിന്റെ നിലവിളി ശബ്ദം ശക്തമായി തുടങ്ങിയതുകൊണ്ട് സൂപ്പ്, മാഗ്ഗി, ചാവല്‍, ദാല്‍ - അങ്ങനെ വിഭവസമൃദ്ധമായി തന്നെ ഒരു തീരുമാനമുണ്ടാക്കി. (ഉറക്കത്തിലാണ്ടുപോയ എന്നെയും മനുവിനേയും ഭക്ഷണം കഴിക്കാന്‍ വിളിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നത്. കാത്തിരുന്നു കിട്ടിയ സുഖനിദ്രയ്ക്കിടയില് ഭക്ഷണചിന്ത അകന്നുപോയത് സ്വാഭാവികം. ഞാന്‍ കുലുങ്ങിയില്ല).
മുന്നോട്ടുള്ള വഴികള്‍ കാശ്മീര്‍ താഴ്വാരത്തിന്റെ മുഴുവന്‍ സൗന്ദര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ചുറ്റുമുള്ള മലനിരകള്‍ക്കിപ്പോള്‍ തവിട്ട് നിറം കലര്‍ന്ന ചുവപ്പ് നിറമാണ്. താഴെയായി മഞ്ഞകടലുപോലെ കടുകുപാടങ്ങള്‍ പൂവണിഞ്ഞു നില്ക്കുന്നു. അതിനരികിലായി ചെറിയ വീടുകള്‍. വണ്ടി നിര്‍ത്തി ചാടിയിറങ്ങി ചറാപറാന്ന് കുറേ ഫോട്ടോസെടുത്തു. (ഫോട്ടോക്ക് പോസു ചെയ്യാന്‍ കൊണ്ടുപോയ കൂളിംഗ് ഗ്ലാസ്സുമിട്ട് പ്രധാന മോഡലായ ഞാന്‍ അപ്പോഴും ഉറക്കത്തില്‍ തന്നെയായിരുന്നു). പക്ഷെ അടുത്ത വളവുവരെയേ അതിന് ആയുസ്സുണ്ടായിരുന്നു. മലഞ്ചെരുവിലൂടെ താഴ്ത്തിയിട്ടിരുന്ന ഗ്ലാസ്സും കടന്ന് വണ്ടിക്കകത്തേക്ക് വന്ന പ്രിയങ്കരിയായ മന്ദമാരുതന് എന്നെ സ്നേഹപൂര്‍വ്വം തലോടി വിളിച്ചു.-'നിന്റെ കൂട്ടുകാര്‍, വായിനോക്കികള്‍, നിന്നെ കൂട്ടാതെ ഫോട്ടോ എടുക്കുന്നു. കിടന്നുറങ്ങാതെ എഴുന്നേക്കടാ പുല്ലേ.' ആ ഒരോറ്റ വിളിയില്‍ ഞാന്‍ കണ്ണു തുറന്നതുകൊണ്ട് അടുത്ത വളവില്‍ കണ്ട കടുക്പാടവും അതിന്റെ പശ്ചാത്തലത്തില്‍ പൊലിപ്പിച്ച ഫോട്ടോയും എനിക്ക് മിസ്സായില്ല. ഞാന്‍ പിന്നെ കണ്ണും മനസ്സും തുറന്നു തന്നെയിരുന്നു.
ഗ്യാ (Gya) , മിറു (Miru) തുടങ്ങിയ ഗ്രാമങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുകയാണ്. ഇടയ്ക്ക് വെച്ചെപ്പോഴോ കൂട്ടിന് ഇന്‍ഡസ് നദിയും എത്തി. യാതൊരു കോലാഹലങ്ങളുമില്ലാതെ റോഡരികില്‍ നിന്ന് കുറച്ചുമാറി അവളൊഴുകിക്കൊണ്ടിരുന്നു. വൈകുന്നേരം നാല് മണിയോടെ ഞങ്ങള്‍ ഉപ്ഷി (Upshi) എത്തി. നദിക്ക് മുകളിലൂടെയുള്ള പാലം കടന്നാണ് അവിടേക്കെത്തിയത്. അതിനരികിലുള്ള ബോര്‍ഡ് ലേ-യിലേക്ക് ഇനി 55 കിലോമീറ്റര്‍ എന്ന് ഓര്‍മ്മിപ്പിച്ചു. മറ്റൊരു പ്രധാന സംഗതി കഴിഞ്ഞ 30 മണിക്കൂറുകളോളമായി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടുമായുള്ള ബന്ധം തിരിച്ചുകിട്ടി എന്നതാണ്. സര്ച്ചുവിന് മുന്‍പ് സമാധിയായ മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടി. ബി.എസ്.എന്‍.എല്‍ പോസ്റ്റ്പെയിഡ് കണക്ഷന് മാത്രേ കാശ്മീരില്‍ ജീവനുള്ളൂ. ഉടനെ തന്നെ വീട്ടില്‍ വിളിച്ചു. അവള്‍ക്ക് ഫോണില്‍ കൂടി തലമണ്ട അടിച്ച് പൊട്ടിക്കാന്‍ പറ്റാഞ്ഞതുകൊണ്ട് ഇപ്പോഴും ഇത് എഴുതാനായി എങ്കിലും ഞാന്‍ ജീവനോടെയുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, കല്യാണത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രേം സമയം പരസ്പരം സംസാരിക്കാതെയിരിക്കുന്നത്. നിതേഷിന്റെ അച്ഛനും അവന്റെ അനക്കമൊന്നുമില്ല എന്നും പറഞ്ഞ് എന്റെ വീട്ടിലേക്ക് വന്നിരുന്നെന്ന് അവള് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നത്രേ അവന് വീട്ടിലേക്ക് വിളിച്ചത്. പിന്നെയൊരു അഡ്രസ്സുമില്ല. കഴിഞ്ഞ ദിവസം രാവിലെ വിളിച്ച് കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു മുങ്ങിയവന്റെ ഭാര്യയോട് തന്നെയത് പറയണം..!
ഒരു ചായയും പാസ്സാക്കി യാത്ര തുടര്‍ന്നു. ഇന്‍ഡസ് നദി ഞങ്ങളെ വിടുന്ന മട്ടില്ല. കൂടെ തന്നെയുണ്ട്. കാറു (Karu), തിക്സെ (Thiksey), ഷെ (Shey), ചോഗ്ലാമ്സര് (Choglamsar) തുടങ്ങിയ ഗ്രാമങ്ങള്‍ പിന്നിട്ട് അഞ്ചരയോടെ ലേ (Leh) പട്ടണത്തിലേക്ക് ഞങ്ങള്‍ വണ്ടിയോടിച്ചു കയറി. രണ്ട് ദിവസംകൊണ്ട് അനുഭവിച്ച കാഴ്ചകള്‍ അപ്പാടെ മാറുകയാണ്. മഞ്ഞുമൂടി കിടക്കുന്ന മലയിടുക്കുകള്‍ക്കിടയില്‍ നെഞ്ചുവിരിച്ച് നടു നിവര്‍ത്തി കിടക്കുന്ന വലിയ പട്ടണമാണ് ലേ. ബുള്ളറ്റിലായിരുന്ന ആനന്ദും അഖിലും 'താമസിക്കാനൊരു മുറി' തപ്പിയിറങ്ങി. അധികം ദൂരെയല്ലാത്ത ഒരു ഹോട്ടല്‍ തന്നെ അവസാനം കിട്ടി - സിന്ധു ഗസ്റ്റ് ഹൗസ്. രണ്ട് റൂമെടുത്തു. രൂപാ 3600 പോയികിട്ടി. ഫ്രീ വൈഫൈ ഉള്ളതായിരുന്നു ഏക ആശ്വാസം. വാട്സാപ്പിനേയും ഫേസ്ബുക്കിനേയും അങ്ങഴിച്ചു വിട്ടു. അവന്മാര് സന്തോഷിക്കട്ടന്നേ!
സാധനസാമഗ്രികളെല്ലാം മുറിയിലാക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. അടുത്ത് തന്നെയാണ് ലേ മാര്‍ക്കറ്റ്. അവിടേക്കാണ് പോയത്. ലേയിലെ മിട്ടായിത്തെരുവാണവിടം. മാര്‍ക്കറ്റിനകത്ത് വണ്ടികള്‍ക്ക് പ്രവേശനമില്ല. ഇരുവശത്തും നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങള്‍. പലതരത്തിലുള്ള കടകളാണ്. ഇരുവശത്തുമായി വഴിയോര വാണിഭവും സജീവം. തെക്കേയറ്റത്തു നിന്ന് ഇങ്ങ് വടക്കേ കോണിലെത്തിയപ്പോള്‍ ആള്‍ക്കാരുടെ രൂപത്തിലും വേഷവിധാനത്തിലുമൊക്കെ എന്തോരം മാറ്റങ്ങളാണ്. യോദ്ധാ സിനിമയില്‍ നിന്ന് ഇറങ്ങി വന്ന കണക്കേ നിറയെ ബുദ്ധസന്യാസികള്‍. ചെറിയ കുട്ടികള്‍ കൂട്ടത്തിനിടയിലൂടെ സൈക്കിളോടിച്ച് രസിക്കുന്നുണ്ട്. തെരുവിന് നടുവിലായി ഇരിപ്പിടങ്ങളുണ്ട്. ടൂറിസ്റ്റുകള്‍ വീഡിയോ കോളുകളിലും ഫോട്ടോയെടുപ്പിലും സജീവമായിക്കൊണ്ടിരിക്കുന്നു. ഒരു ഫോട്ടോ എക്സിബിഷന് അതിനടുത്തായി നടക്കുന്നുണ്ട്. ലഡാക്കിലെ കാഴ്ചകളാണതിലേറെയും. വഴിയോര കച്ചവടക്കാരുടെ കൈയില്‍ കൂടുതലും പഴങ്ങളും പച്ചക്കറികളുമൊക്കെയാണ്. ചിലതൊക്കെ കണ്ടിട്ട് എന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ല. അടുത്തുള്ള ഒരു കടയില്‍ കയറി മോമോസ് (Momos) കഴിച്ചു. നാവിലെ രുചി കേന്ദ്രങ്ങളെ അത് ശരിക്കും പിടിച്ചു കുലുക്കി. യാത്രാ ക്ഷീണമുള്ളതുകൊണ്ട് അധിക നേരം അവിടെ നില്‍ക്കാതെ റൂമിലേക്ക് തിരിച്ചു. രാത്രി ചിക്കന്‍കറിയും കൂട്ടി നല്ലൊരു അത്താഴവും കഴിച്ച് സായൂജ്യമടഞ്ഞു. മറ്റൊന്നും ആലോചിക്കാതെ ആ രാത്രി സുന്ദരമായി ഉറങ്ങി.
സൂര്യന് വരവറിയിച്ച് കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. ഇന്ന് വിശ്രമ ദിവസമാണെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നതാണ്. കാലാവസ്ഥയുമായൊക്കെ ഒന്ന് പൊരുത്തപ്പെടണമല്ലോ. പക്ഷെ വിചാരിച്ചപോലെ അധികം തണുപ്പൊന്നും അനുഭവപ്പെട്ടില്ല. വെയിലിനാണെങ്കില് അത്യാവശ്യം ചൂടുണ്ട് താനും. നിതേഷും ആനന്ദും പുറത്തെവിടെയോ ചായ കുടിക്കാന്‍ പോയിട്ട് അപ്പോഴേക്കും തിരിച്ചെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ നുബ്രാ വാലി (Nubra Valley)യും പാഗോംങ് (Pangong Lake)തടാകവുമൊക്കെ കറങ്ങാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ വണ്ടിയില്‍ പോകുന്നത് റിസ്കാണ്. ഹിമാചലിലേയും കാശ്മീരിലേയും ടാക്സിക്കാര്‍ തമ്മില്‍ എന്തോ കശപിശ നടക്കുകയാണ്. ഹിമാചലില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന വണ്ടികള്‍ കാശ്മീര്‍ ടാക്സിയുടെ ആള്ക്കാര് ഇവിടെ ഓടിക്കാന്‍ സമ്മതിക്കില്ല. അവര്‍ തടയും. ലേ നിന്ന് ഒരു പ്രൈവറ്റ് ടാക്സിയില്‍ ഈ സ്ഥലങ്ങളിലൊക്കെ പോയി വരാമെന്നാണ് ഞങ്ങള്‍ കരുതിയത്. ചായ കുടിച്ച് മടങ്ങി വന്ന മിടുക്കന്മാര് അതിനൊരാളെയും തരപ്പെടുത്തിയാണ് റൂമിലേക്ക് കയറി വന്നത്. ബസ്സ്റ്റാന്ഡിനടുത്തുവെച്ച് അവര്‍ ഒരു ടാക്സികാരനെ പരിചയപ്പെട്ടു. കര്‍മ്മ എന്നാണ് പേര്. കുറച്ച് പ്രായം ചെന്നയാളാണ്. നുബ്രാവാലിയോ അല്ലെങ്കില്‍ പാഗോംങോ ഒരു ദിവസംകൊണ്ട് പോയി വരാന്‍ 8500 ആകുമെന്നാണ് അയാള്‍ പറഞ്ഞത്. രണ്ട് ദിവസംകൊണ്ട് ഈ രണ്ട് സ്ഥലത്തും പോയി വരാന്‍ 16000 ആകുമെന്നും പറഞ്ഞു. ഞങ്ങള്‍ക്കും രണ്ട് ദിവസത്തെ ഡീല്‍ തന്നെയായിരുന്നു താല്പര്യം. സംസാരിച്ച് ഒടുവില്‍ 15000ന് അത് ഉറപ്പിച്ചു. ചെറുപ്പക്കാരായ ടാക്സി ഡ്രൈവര്‍മാരൊക്കെ 18000 രൂപയ്ക്ക് മേലെയാണ് ആവശ്യപ്പെട്ടത്. കര്മ്മാജിയുമായുള്ള ഇടപ്പാട് അപ്പോള്‍ സാമാന്യം കുഴപ്പിമില്ലാത്തപ്പോലെ തോന്നി.
ഇന്ന് രാത്രി താമസിക്കാന്‍ ഓണ്‍ലൈന്‍ (Goibibo) വഴി രണ്ട് റൂമുകള്‍ മറ്റൊരു ഹോട്ടലില്‍ ബുക്ക് ചെയ്തു. അധികം വൈകാതെ തന്നെ ഞങ്ങള്‍ സിന്ധു ഗസ്റ്റ് ഹൗസിനോട് ഗുഡ് ബൈ പറഞ്ഞിറങ്ങി. പുതിയ ഹോട്ടലും അധികം ദൂരെയായിരുന്നില്ല. പട്ടണ ഹൃദയത്തിനടുത്തു തന്നെയുള്ള ഹോട്ടല്‍ ഗാല്‍വന്‍
പാലസില്‍ വൈകാതെ തന്നെ ഞങ്ങള്‍ എത്തി. പക്ഷെ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ഓയോ(OYO) റൂമുകള്‍ ഞങ്ങളെ ചതിച്ചു. റൂം ബുക്ക് ചെയ്ത അറിയിപ്പൊന്നും ഇതുവരെ ഹോട്ടലുകാര്‍ക്ക് കിട്ടിയട്ടില്ല. ഹോട്ടലിലാണെങ്കില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്റര്‍നെറ്റും പണിമുടക്കിയിരിക്കുകയാണ്. മൊത്തത്തില്‍ കാശ് വെള്ളത്തിലായ അവസ്ഥയായി. ഹിന്ദി അറിയാവുന്ന ആനന്ദ് കൂടെയുള്ളത് ഗുണമായി. അവന് കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംസാരിച്ചു. അവസാനം ഒരു റൂം അനുവദിച്ചു കിട്ടി. ബാക്കി കാശിന് രാത്രി ഭക്ഷണവും ഫ്രീയായി തരാമെന്ന് പറഞ്ഞു. കിട്ടിയ റൂം സാമാന്യം വലുതാണ്. എല്ലാവര്ക്കും അതില്‍ വല്യ കുഴപ്പങ്ങളില്ലാതെ കഴിയാം. കര്‍മ്മാജി ഈ സമയത്തൊക്കെ ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. ആനന്ദ് തന്നെയാണ് ഫോണെടുക്കുന്നത്. അവന് മാത്രമല്ലേ ഹിന്ദി അറിയൂ. പുള്ളിക്കാരന് കുറേ നാളുകള്‍ക്ക് ശേഷം കിട്ടിയ ചാകരയാണോ ഞങ്ങള്‍ എന്ന് സ്വാഭാവികമായും സംശയമുണ്ടായി. അല്ലെങ്കില്‍ ഇങ്ങനെ വരുന്ന കാര്യം ഉറപ്പിക്കാനായി എപ്പോഴും വിളിച്ചോണ്ടിരിക്കില്ലല്ലോ. സാധനങ്ങളൊക്കെ ഇറക്കി വെച്ച് ഞങ്ങള്‍ കര്മ്മാജിയെ നേരിട്ട് കാണാനായി പുറത്തേക്കിറങ്ങി. ബസ്സ്റ്റാന്‍ഡിനടുത്താണ് ചെല്ലാന്‍ പറഞ്ഞത്. ഗൂഗിള്‍ ചേച്ചിയോട് പോകേണ്ടുന്ന സ്ഥലം പറഞ്ഞു കൊടുത്തു. ചേച്ചി കൃത്യമായി ടാറിംങ്ങ് നടക്കുന്നത് കാരണം ബ്ലോക്കായി കിടക്കുന്ന റോഡിന്റെ അറ്റത്ത് തന്നെ കൊണ്ടെത്തിച്ചു. മുന്നോട്ട് പോകാന്‍ ഒരു നിവര്ത്തിയുമില്ല. പിന്നെ കുറേ കറങ്ങി തിരിഞ്ഞ് എങ്ങനെയോ ബസ്സ്റ്റാന്ഡിനടുത്തെത്തി. കര്‍മ്മാജി ഞങ്ങളേയും കാത്ത് വളരെ നേരത്തെ തന്നെ അവിടെ നില്‍പ്പുണ്ടായിരുന്നു. ജാക്കിചാന് സിനിമകളിലെ വില്ലന്‍ കഥാപാത്രം കണക്കെ ഒരു ക്ലീന്‍ ഷേവ് രൂപം. കറുത്തൊരു കണ്ണാടിയും ജാക്കറ്റും ധരിച്ചൊരു മിനിമം അമ്പത് വയസ്സെങ്കിലും പ്രായമുള്ളൊരാള്‍. വളരെ എളിമയോടെ ഞങ്ങളെ അഭിവാദ്യം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ഒരു പിണ്ണാക്കും കേട്ടിട്ട് മനസ്സിലാകുന്നില്ലെങ്കിലും ഞാനും വെറുതെ തലകുലുക്കി. മറുത്തൊരക്ഷരം ഞാന്‍ മിണ്ടിയതുമില്ല. നമ്മുടെ മലയാളം കര്മ്മാജിക്കറിയില്ലല്ലോ..!
നേരത്തെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ലഡാക്ക് പെര്‍മിറ്റ് ലേയിലുള്ള പെര്‍മിറ്റ് ഓഫീസില്‍ കൊടുത്ത് സീല്‍ ചെയ്യിക്കണം. എങ്കില്‍ മാത്രമേ ലഡാക്കില്‍ ചുറ്റിയടിക്കാന്‍ പറ്റൂ. കര്മ്മാജിയുമായി ഞങ്ങള്‍ പെര്‍മിറ്റ് ഓഫീസിലേക്ക് പോയി. പക്ഷെ എന്നും വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഞങ്ങള്‍ ചെന്നപ്പോഴേക്കും പൂട്ടികെട്ടിയിരിക്കുന്നു. ഗുരു ഹര്‍ഗോവിന്ദിന്റെ (ആരാണോ എന്തോ) ജന്മദിനം പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് ശേഷം അവധിയായിരുന്നത്രേ. അടിപൊളി..! അപ്പോള്‍ അടുത്ത ദിവസത്തെ പ്ലാന്‍ തുടക്കം തന്നെ പാളി. ഇന്ന് പെര്‍മിറ്റ് റെഡിയാക്കി നാളെ കാലത്തെ ആറ് മണിക്ക് യാത്ര തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. പെര്‍മിറ്റ് ഓഫീസ് രാവിലെ 9 മണിക്കേ തുറക്കൂ. അതുകഴിഞ്ഞ് മാത്രമേ യാത്ര തുടങ്ങാന്‍ പറ്റൂ. കര്മ്മാജിയ്ക്ക് 5000 രൂപാ അഡ്വാന്‍സും നല്കി അടുത്ത ദിവസം രാവിലെ 8 മണിയോടെ ഹോട്ടലില്‍ എത്താന്‍ പറഞ്ഞ് പിരിഞ്ഞു. മാര്‍ക്കറ്റിന്റെ അടുത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ഫുഡടിക്കാനൊരു ഹോട്ടലും തപ്പി നടന്നു തുടങ്ങി. പുറമേ നിന്ന് കണ്ടപ്പോള്‍ തരക്കേടില്ല എന്ന് തോന്നിയ ഒരു ഹോട്ടലില്‍ കയറി. പക്ഷെ അവിടെ 'ബാര്‍'ലി വെള്ളം മാത്രമേ ഉള്ളൂ. രാത്രിയാകും ഭക്ഷണം തുടങ്ങാന്‍. അതിനടുത്ത് നിന്ന് മലയാളത്തില്‍ കലപില പറഞ്ഞോണ്ടിരുന്ന ഞങ്ങള്‍ക്കരികിലേക്ക് ഒരാള്‍ നടന്നു വന്നു. വെയിറ്ററാണ്. ഞങ്ങളെ ഇറക്കി വിടാന്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. പുള്ളി വന്നപാടെ മലയാളത്തിലൊരു നമസ്ക്കാരമങ്ങ് കാച്ചി. കോട്ടയംകാരന് മൈക്കിള്‍ - കുറച്ച് വര്‍ഷങ്ങളായി പലജോലികളുമായി ലേയില്‍ കഴിയാന്‍ തുടങ്ങിയിട്ട്. നാടും വീടും വിട്ട് വന്ന് കാശുണ്ടാക്കുകയാണ്. വേറൊന്നിനുമല്ല, വലിയൊരു സ്വപ്നമുണ്ട്. ആ തലയെടുപ്പോടെ നില്ക്കുന്ന എവറസ്റ്റില്ലേ, അതിന്റെ നെറുകയില്‍ ചവിട്ടിയൊന്നു നില്‍ക്കണം. ഒരു തവണപോയി പരാജയപ്പെട്ടതാണ്. രണ്ട് മാസത്തിനകം വീണ്ടും പോകുന്നുണ്ട്. കഥകളൊക്കെ കേട്ടപ്പോള്‍ ആ യാത്രയില്‍ മൈക്കിള്‍ ജയിക്കുമെന്നു ഞങ്ങള്‍ക്കും വലിയ വിശ്വാസം തോന്നി. യാത്രയെ മാത്രം ശ്വസിക്കുന്നവര്‍ എങ്ങനെ തോറ്റുപോകാനാണ്...!
മറ്റൊരു ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ച് കുറച്ച് നേരം ലേ മാര്‍ക്കറ്റിലൊന്ന് കറങ്ങി. നാട്ടിലുള്ള കൂട്ടുകാര്‍ക്ക് കൊടുക്കാനും ഞങ്ങളുടെ വണ്ടിയില്‍ കെട്ടാനും ടിബറ്റന്‍ പ്രയര്‍ ഫഌഗും കുറച്ച് സാധനങ്ങളും വാങ്ങി. അവിടെ നിന്ന് നേരെ പോയത് ശാന്തി സ്തൂപം (Shanti Stupa) കാണാനാണ്. ലേയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിവിടം. ഏകദേശം മുകള്ഭാഗം വരെ വണ്ടി പോകും. സ്തൂപത്തിനടുത്തെത്താന് കുറച്ച് നടക്കണം. അതിന് മുകളില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കാണാന്‍ കഴിഞ്ഞ ലേ പട്ടണം കൂടുതല്‍ സുന്ദരിയായി തോന്നി. സൂര്യപ്രകാശം പോയി പട്ടണത്തിലെ വീടുകളിലും മറ്റും കൃത്രിമവിളക്കുകളുടെ പ്രകാശം പരക്കാന്‍ തുടങ്ങുന്നതുവരെ ഞങ്ങളവിടെ നിന്നു. കിലോ മീറ്ററുകളോളം ചിതറി കിടക്കുന്ന ആ രാത്രി കാഴ്ചയുടെ സൗന്ദര്യം മനസ്സില്‍ നിന്ന് ഒരിക്കലും അണഞ്ഞുപോവുകയില്ല.
ശാന്തി സ്തൂപത്തില്‍ നിന്ന് റൂമിലെത്തി ഫ്രീ അത്താഴവും കഴിച്ച് സമാധാനമായി ഉറങ്ങി.
രാവിലെ എട്ട് മണിക്ക് മുന്‍പ് തന്നെ എല്ലാവരും റെഡിയായി. എഴുന്നേറ്റതു മുതല്‍ കര്മ്മാജിയെ ഫോണില്‍ വിളിക്കുകയാണ്. കിട്ടുന്നില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. അയ്യായ്യിരം രൂപ അഡ്വാന്‍സും വാങ്ങി എട്ട് മണിക്ക് തന്നെ എത്താമെന്ന് ഉറപ്പ് നല്കി പോയതാണ്. സമയം എട്ടാകാന്‍ പോകുന്നു. പണി കിട്ടി എന്ന് തന്നെ ഉറപ്പിച്ചു. പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒരു കൂസലുമില്ലാതെ നിന്നു. അവനറിയാമായിരുന്നു.. അയാള്‍ വരും.
(തുടരും)
എഴുത്ത് : എല്‍.റ്റി മറാട്ട്
ജൂലേ.. ലഡാക്ക്...!
'അളിയാ എനിക്കും വയ്യ. ഞാനും മിക്കവാറും ചാവും'-
ആഹാ!എനിക്കാശ്വാസമായി. അപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല. കൂട്ടത്തില്‍ വേറേ ആര്‍ക്കോ കൂടി 'ഓക്സിജന്‍'പണികൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരുടെ വായില്‍ നിന്നാണ് ആ ശബ്ദം പുറപ്പെട്ടത് എന്നറിയാന്‍ ഞാന്‍ ചെവി വട്ടം പിടിച്ചു. വീണ്ടും ചെറിയ ഞെരക്കങ്ങളും ഒച്ചയും കേട്ടു തുടങ്ങി. എന്റെ പങ്കാളീ, നീയാരാണ്?
'ടാ മനു, ഒന്നു മിണ്ടാതെ കിടന്നുറങ്ങെടാ'- അഖിലിന്റെ ഒച്ചയാണ്.
അപ്പോള്‍ സീനിയര്‍ സിറ്റിസണ്‍ മനുവിനാണ് വയ്യാതായിരിക്കുന്നത്. ഞാനാണെങ്കില്‍ കര്‍പ്പൂരം മൂക്കില്‍ തന്നെ പിടിച്ച് എങ്ങനെയൊക്കെയോ കിടക്കുകയാണ്. കമ്പിളി പുതപ്പിനകത്തുവരെ തണുപ്പ് കേറി വന്ന് ഞോണ്ടി വിളിക്കുന്നുണ്ട്. വിറച്ചൊരു പരുവമായി.
കട്ടിലില്‍ നിന്ന് ആരോ തറയിലേക്ക് ഇറങ്ങുന്ന ശബ്ദം. ഞാന്‍ കമ്പിളിയില്‍ നിന്ന് തല പുറത്തേക്കിട്ടു. ചെറിയ വെളിച്ചത്തില്‍ 'ഉടലു നിറയെ കൈകളുള്ള ഭീകരസത്വത്തെ' തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്ടായില്ല. അതിശയോക്തിയല്ല. മുഖവും ശരീരവുമെല്ലാം കമ്പിളിക്കുള്ളിലാണ്. കണ്ണ് മാത്രം തിളങ്ങുന്നുണ്ട്. നേരത്തെ കിടന്ന് ബഹളമുണ്ടാക്കിയ മനുവായിരുന്നു അത്. അവന് കതകും തുറന്ന് പുറത്തേക്കിറങ്ങി. എവിടെ പോകുന്നു എന്ന് ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ട്. വയ്യ എന്ന് മാത്രമായിരുന്നു ഉത്തരം. മൂന്ന് മിനിട്ട് കഴിഞ്ഞ് മൂത്രമൊഴിച്ച് അവന് തിരിച്ചെത്തുകയും ഒന്നും മിണ്ടാതെ കട്ടിലില്‍ വന്ന് കിടക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ചുറ്റുമുള്ള മലനിരകളെ വരെ പ്രകമ്പനംകൊള്ളിക്കുന്ന വിധത്തില്‍ അവന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. കള്ളപ്പന്നി, ഇവനല്ലേ അഞ്ച് മിനിട്ട് മുന്‍പ് ചാവും എന്ന് പറഞ്ഞ് ബഹളം കൂട്ടിയത്. അങ്ങനെ വീണ്ടും മരണം കാത്ത് കിടക്കാന്‍ ഞാന്‍ ഒറ്റയ്ക്കായി.
എന്റെ അസ്വസ്ഥതയ്ക്ക് കുറവൊന്നും തോന്നുന്നില്ല. അടുത്ത് കിടന്നിരുന്ന ആനന്ദും അഖിലും എന്തെക്കെയോ കുശലാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. എനിക്കൊന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ശബ്ദം തൊണ്ടയില്‍ തന്നെ കുടുങ്ങി കിടക്കുന്നു. വീട്ടില്‍ നിന്ന് എത്രയേ ദൂരത്താണ്. എത്രയോ ഉയരത്തിലാണ്. മലകള്‍ക്ക് നടുവില്‍ ചെറിയൊരു തകര കൂടാരത്തിനുള്ളില്‍ ആദ്യമായി വരിഞ്ഞു മുറുക്കുന്ന തണുപ്പിന്റെ പരീക്ഷണങ്ങളില്‍ കിടന്നെന്റെ ചെറു ഹൃദയം പതുക്കെ മിടിച്ചു - ഈ സമയവും കടന്നു പോകും. അതുമാത്രമാണ്, അതില്‍ മാത്രമാണ് പ്രതീക്ഷ.
അന്ന് ഒട്ടും തന്നെ ഉറങ്ങിയില്ല. അസ്വസ്ഥത എന്നെ ഉറക്കിയില്ല അഞ്ച് മണിയോടെ ഓരോരുത്തരായി ഉണര്‍ന്നു തുടങ്ങി. ഉറക്കം അത്രയ്ക്കങ്ങോട്ട് ശരിയായില്ലായെന്ന് എല്ലാരുടേയും മുഖത്തുണ്ട്. എന്റെ മരണവെപ്രാളം കണ്ട് പാവങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റിയില്ല എന്നതാണ് സത്യം. തലേന്നത്തെ പ്ലാന്‍ പ്രകാരം അഞ്ച് മണിക്കാണ് യാത്ര തുടങ്ങേണ്ടത്. പക്ഷെ എല്ലാവരും റെഡിയായി യാത്ര തുടങ്ങിയപ്പോള്‍ ആറ് മണി കഴിഞ്ഞു. പുറത്തേക്കിറങ്ങിയപ്പോള്‍ എന്റെ പ്രശ്നങ്ങള്‍ പകുതിയിലേറെയും മാറി. വല്ലാത്തൊരു മാജിക് തന്നെ. ഷീറ്റ് കൂടാരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ അനുഭവിച്ച കാഴ്ചകള്‍ അത്രയ്ക്കും മനോഹരമായിരുന്നു. ദൂരെയുള്ള മഞ്ഞ് മലകളില്‍ വീണ് ചിതറുന്ന പൊന്‍വെളിച്ചം ഹൃദയത്തിന്റെ കരുത്ത് കൂട്ടി. ഒരു ചായ കൂടി കുടിച്ചപ്പോള്‍ ആശ്വാസം ഇരട്ടിയായി.
മുന്നില്‍ ഞങ്ങളെ സ്വാഗതം ചെയ്ത് വലിയൊരു ബോര്‍ഡ് തലയെടുപ്പോടെ നില്‍പ്പുണ്ട്. ലേ പിടിക്കാന്‍ ഇനി 251 കിലോമീറ്ററുകള്‍ കൂടി. ഹിമാചല്‍ പ്രദേശിനോട് താല്കാലിക വിട ചൊല്ലി ഞങ്ങള്‍ ജമ്മു കാശ്മീരിലേക്ക് കടക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ 'പ്രോജക്ട് ദീപക്' ഇനി അങ്ങോട്ട് 'പ്രോജക്ട് ഹിമാങ്ക്' (Project Himank) ആണ്.1985 ല്‍ തുടങ്ങിയ പദ്ധതിയാണ്. ഏറ്റവും ഉയരത്തിലുള്ള മോട്ടറബിള്‍ റോഡുകള്‍, സിയാച്ചിന്‍ പോലെയുള്ള അതീവ സുരക്ഷാമേഖലകളിലേക്ക് വരെയുള്ള എത്തിപ്പെടലൊക്കെയും ഒരുക്കുന്നത് 'ഹിമാങ്കാണ്'. പണി തുടങ്ങിയ നാള് മുതല്‍ നൂറിലേറെ തൊഴിലാളികളും ഓഫീസര്‍മാരുമാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്. തൊഴിലാളികളില്‍ ഏറിയ പങ്കും ബീഹാറികളായിരുന്നു.
ചുറ്റിനും വലിയ മൊട്ട കുന്നുകളാണ്. മരുന്നിനുപോലും ഒരു മരത്തെ കാണാനില്ല. ചുമ്മാതല്ല ഓക്സിജന്റെ അളവ് ഇത്രയും കുറവ്. ഇതിന്റെ ഒത്ത നടുവില്‍ കിടന്നാണ് ഇന്നലെ രാത്രി ഉറങ്ങിയത്(?). വല്യ കുഴപ്പമില്ലാത്ത റോഡാണ്. ഇന്നലത്തെ ഉറക്കം നില്ക്കുന്ന കാരണം ഞാന്‍ ആദ്യം തന്നെ താറില്‍ കയറി സീറ്റ് പിടിച്ചിരുന്നു. പറ്റിയാല്‍ കുറച്ചു നേരം ഒന്നു മയങ്ങണം. എതിരെയൊന്നും ഒരു വണ്ടി പോലും വരുന്നുണ്ടായിരുന്നില്ല. മുമ്പില്‍ പോകുന്ന ബുള്ളറ്റിന്റെ ശബ്ദം മാത്രം മുഴങ്ങി കേള്‍ക്കുന്നുണ്ട്. അഖിലും ആനന്ദുമാണ് ബുള്ളറ്റില്‍. താറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിതേഷാണ്. പഹയന് വല്ലാത്ത ഉന്മേഷത്തിലാണ്. ഇവന് തന്നെയല്ലേ യാത്ര തുടങ്ങുന്നതിന്റെ തലേ ദിവസം പേടിച്ച് ബീമാനം പിടിച്ച് ലേ പോകാം എന്ന് പറഞ്ഞത്? ഇവന് തന്നെയല്ലേ കൈ കൊണ്ട് വണ്ടി ഓടിക്കില്ല, വേറെ ആരേലും ഓടിച്ചോണം എന്ന് ഡയലോഗടിച്ചത്. അതേ അവന് തന്നെ തലയിലൊരു കെട്ടും കെട്ടി കൂളിംഗ് ഗ്ലാസ്സുംവെച്ച് വണ്ടി പറപ്പിക്കുകയാണ്. വല്ലാത്ത ജാതി കാഴ്ച തന്നെ. മുന്നില്‍ കാണുന്ന കാഴ്ചകള്‍ അത്രയും ആവേശവും ആത്മവിശ്വാസവുമാണ് ഞങ്ങളില്‍ നിറച്ചോണ്ടിരിക്കുന്നത്. ദുര്‍ബലരേ നിങ്ങളൊരു തവണയെങ്കിലും എന്നെ വന്നൊന്നു കാണൂ എന്ന് ഓരോ മലനിരകളും ഉറക്കെ പറഞ്ഞോണ്ടിരിക്കുന്നു. ആ യാത്ര നിങ്ങളെ മാറ്റും എന്ന് ഉറപ്പുണ്ട്. ഞാനതറിയുകയാണ്.
![]() |
Photo © Nithesh Suresh |
കുറച്ച് ഫോട്ടോസൊക്കെ എടുത്ത് സമയം കളയാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. പക്ഷെ ചുരം കയറി മുകളിലെത്തിയതുപോലെ സുന്ദരമായിരുന്നില്ല ഇനി മുന്നോട്ടുള്ള റോഡുകള്‍. ചെറിയ കുണ്ടും കുഴികളുമൊക്കെ പതിയെ ഞങ്ങളെ സ്വീകരിച്ചു തുടങ്ങി. യാത്രയുടെ വേഗത കുറയാന്‍ തുടങ്ങി. കുറച്ചു ദൂരം പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും താഴെ കുറച്ച് കൂടാരങ്ങള്‍ കാണാന്‍ തുടങ്ങി. ഗൂഗിള്‍ മാപ്പ് പ്രകാരം ബ്രാന്‍ഡി നല (Brandy Nala) എന്ന സ്ഥലമായിരിക്കണം അതെന്ന് ഊഹിച്ചു. ചെറിയ കടകളാണ് അവിടെ കണ്ടത്. ഞങ്ങള്‍ അവിടേക്ക് വണ്ടി ഒതുക്കി. ചായ കുടിച്ച് കുറച്ചു നേരം വിശ്രമിച്ചു. ഇരുവശത്തേക്കും വാഹനങ്ങള്‍ പോകുന്നത് ഇപ്പോള്‍ കാണാം. കുറച്ച് സഞ്ചാരികള്‍ കൂടി അവിടെ ചായ കുടിക്കാനെത്തി. ഞങ്ങള്‍ അവിടുന്നിറങ്ങി മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
![]() |
Photo © Nithesh Suresh |
പത്ത് മണിയോടെ ഞങ്ങള്‍ പാങ്ങ് എത്തി. 15280 അടിയാണ് ഉയരം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ട്രാന്‍സിസ്റ്റ് ക്യാപ് ഇവിടെയാണ്. ഒരുപാട് കടകളും സഞ്ചാരികളും അവിടുണ്ടായിരുന്നു. ഞങ്ങളും ഓരോ ചായ കുടിക്കാന്‍ അവിടെയിറങ്ങി. ചായയും ആസ്വദിച്ചങ്ങനെ നില്ക്കുമ്പോള് ആനന്ദിലെ 'പോള്‍ നീരാളി' വീണ്ടും ഉണര്‍ന്നു. കാലാവസ്ഥ കണ്ട് അവന് അടുത്ത പ്രവചനം നടത്തി. ഇനി പോകുന്ന വഴിയില്‍ അതിശക്തമായ മഞ്ഞ് വീഴ്ച (Snow fall) ഉണ്ടാകും. മഞ്ഞില്‍ കുളിക്കാന്‍ തയ്യാറായിക്കൊള്ളീന്. അപ്പോഴേക്കും ചായ കുടിച്ചു തീര്‍ന്നതുകൊണ്ട് വേറെ ഒന്നും കേള്‍ക്കേണ്ടി വന്നില്ല.
![]() |
Photo © Nithesh Suresh |
എത്തിച്ചേര്‍ന്നത് സ്വപ്ന സമാനമായ ഒരു സിനിമാ കാഴ്ചയിലേക്കായിരുന്നു. തങ്ങ്ലങ്ങ്ലാ (TaglangLa) , 17582 അടി ഉയരം ഞങ്ങളെ ഹൃദയംകൊണ്ട് ചേര്‍ത്തു പിടിച്ചു. പോള്‍ നീരാളിയുടെ പ്രവചനം ഫലിച്ചു. മഞ്ഞ് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്. ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്. ചുറ്റും മഞ്ഞാണ്. മഞ്ഞിലലിഞ്ഞു ചേര്‍ന്ന നിമിഷങ്ങളായിരുന്നു ഞങ്ങളോരോരുത്തര്‍ക്കും. ഇന്നത്തെ യാത്രയിലെ ഏറ്റവും ഉയരമുള്ള സ്ഥലത്താണ് നില്‍ക്കുന്നത്. സഞ്ചാരികളും പട്ടാളക്കാരുമൊക്കെയായി ഒരുപാട് ആള്ക്കാര് അവിടെയുണ്ട്. ജനിച്ച കുട്ടി ആദ്യമായി ലോകം കാണുന്ന കൗതുകം ഓരോ മുഖങ്ങളിലും പ്രതിഫലിച്ചിരുന്നു. അടുത്തൊരു ചെറിയ ചായകടയില്‍ കയറി. തീ കായാനുള്ള സൗകര്യമുണ്ടായിരുന്നു അവിടെ. തീ കായലും ചൂട് കാപ്പിയും പാര്‍ലി ജി ബിസ്ക്കറ്റും മനസ്സില്‍ പെയ്തിറങ്ങുന്ന മഞ്ഞും ഒരു അഡാറ് കോംബോ തന്നെയാണെന്ന് അപ്പോള്‍ ബോധ്യമായി. കര്‍മാ ജി (ചായക്കട മുതലാളി)യോട് തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാം എന്നും പറഞ്ഞ് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ചുരമിറങ്ങി തുടങ്ങി. സമയം ഒരു മണി കഴിഞ്ഞിട്ടുണ്ടാകണം.
![]() |
Photo © Nithesh Suresh |
മുന്നോട്ടുള്ള വഴികള്‍ കാശ്മീര്‍ താഴ്വാരത്തിന്റെ മുഴുവന്‍ സൗന്ദര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ചുറ്റുമുള്ള മലനിരകള്‍ക്കിപ്പോള്‍ തവിട്ട് നിറം കലര്‍ന്ന ചുവപ്പ് നിറമാണ്. താഴെയായി മഞ്ഞകടലുപോലെ കടുകുപാടങ്ങള്‍ പൂവണിഞ്ഞു നില്ക്കുന്നു. അതിനരികിലായി ചെറിയ വീടുകള്‍. വണ്ടി നിര്‍ത്തി ചാടിയിറങ്ങി ചറാപറാന്ന് കുറേ ഫോട്ടോസെടുത്തു. (ഫോട്ടോക്ക് പോസു ചെയ്യാന്‍ കൊണ്ടുപോയ കൂളിംഗ് ഗ്ലാസ്സുമിട്ട് പ്രധാന മോഡലായ ഞാന്‍ അപ്പോഴും ഉറക്കത്തില്‍ തന്നെയായിരുന്നു). പക്ഷെ അടുത്ത വളവുവരെയേ അതിന് ആയുസ്സുണ്ടായിരുന്നു. മലഞ്ചെരുവിലൂടെ താഴ്ത്തിയിട്ടിരുന്ന ഗ്ലാസ്സും കടന്ന് വണ്ടിക്കകത്തേക്ക് വന്ന പ്രിയങ്കരിയായ മന്ദമാരുതന് എന്നെ സ്നേഹപൂര്‍വ്വം തലോടി വിളിച്ചു.-'നിന്റെ കൂട്ടുകാര്‍, വായിനോക്കികള്‍, നിന്നെ കൂട്ടാതെ ഫോട്ടോ എടുക്കുന്നു. കിടന്നുറങ്ങാതെ എഴുന്നേക്കടാ പുല്ലേ.' ആ ഒരോറ്റ വിളിയില്‍ ഞാന്‍ കണ്ണു തുറന്നതുകൊണ്ട് അടുത്ത വളവില്‍ കണ്ട കടുക്പാടവും അതിന്റെ പശ്ചാത്തലത്തില്‍ പൊലിപ്പിച്ച ഫോട്ടോയും എനിക്ക് മിസ്സായില്ല. ഞാന്‍ പിന്നെ കണ്ണും മനസ്സും തുറന്നു തന്നെയിരുന്നു.
ഗ്യാ (Gya) , മിറു (Miru) തുടങ്ങിയ ഗ്രാമങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുകയാണ്. ഇടയ്ക്ക് വെച്ചെപ്പോഴോ കൂട്ടിന് ഇന്‍ഡസ് നദിയും എത്തി. യാതൊരു കോലാഹലങ്ങളുമില്ലാതെ റോഡരികില്‍ നിന്ന് കുറച്ചുമാറി അവളൊഴുകിക്കൊണ്ടിരുന്നു. വൈകുന്നേരം നാല് മണിയോടെ ഞങ്ങള്‍ ഉപ്ഷി (Upshi) എത്തി. നദിക്ക് മുകളിലൂടെയുള്ള പാലം കടന്നാണ് അവിടേക്കെത്തിയത്. അതിനരികിലുള്ള ബോര്‍ഡ് ലേ-യിലേക്ക് ഇനി 55 കിലോമീറ്റര്‍ എന്ന് ഓര്‍മ്മിപ്പിച്ചു. മറ്റൊരു പ്രധാന സംഗതി കഴിഞ്ഞ 30 മണിക്കൂറുകളോളമായി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വീടുമായുള്ള ബന്ധം തിരിച്ചുകിട്ടി എന്നതാണ്. സര്ച്ചുവിന് മുന്‍പ് സമാധിയായ മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടി. ബി.എസ്.എന്‍.എല്‍ പോസ്റ്റ്പെയിഡ് കണക്ഷന് മാത്രേ കാശ്മീരില്‍ ജീവനുള്ളൂ. ഉടനെ തന്നെ വീട്ടില്‍ വിളിച്ചു. അവള്‍ക്ക് ഫോണില്‍ കൂടി തലമണ്ട അടിച്ച് പൊട്ടിക്കാന്‍ പറ്റാഞ്ഞതുകൊണ്ട് ഇപ്പോഴും ഇത് എഴുതാനായി എങ്കിലും ഞാന്‍ ജീവനോടെയുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, കല്യാണത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രേം സമയം പരസ്പരം സംസാരിക്കാതെയിരിക്കുന്നത്. നിതേഷിന്റെ അച്ഛനും അവന്റെ അനക്കമൊന്നുമില്ല എന്നും പറഞ്ഞ് എന്റെ വീട്ടിലേക്ക് വന്നിരുന്നെന്ന് അവള് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നത്രേ അവന് വീട്ടിലേക്ക് വിളിച്ചത്. പിന്നെയൊരു അഡ്രസ്സുമില്ല. കഴിഞ്ഞ ദിവസം രാവിലെ വിളിച്ച് കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു മുങ്ങിയവന്റെ ഭാര്യയോട് തന്നെയത് പറയണം..!
![]() |
Photo © Nithesh Suresh |
ഒരു ചായയും പാസ്സാക്കി യാത്ര തുടര്‍ന്നു. ഇന്‍ഡസ് നദി ഞങ്ങളെ വിടുന്ന മട്ടില്ല. കൂടെ തന്നെയുണ്ട്. കാറു (Karu), തിക്സെ (Thiksey), ഷെ (Shey), ചോഗ്ലാമ്സര് (Choglamsar) തുടങ്ങിയ ഗ്രാമങ്ങള്‍ പിന്നിട്ട് അഞ്ചരയോടെ ലേ (Leh) പട്ടണത്തിലേക്ക് ഞങ്ങള്‍ വണ്ടിയോടിച്ചു കയറി. രണ്ട് ദിവസംകൊണ്ട് അനുഭവിച്ച കാഴ്ചകള്‍ അപ്പാടെ മാറുകയാണ്. മഞ്ഞുമൂടി കിടക്കുന്ന മലയിടുക്കുകള്‍ക്കിടയില്‍ നെഞ്ചുവിരിച്ച് നടു നിവര്‍ത്തി കിടക്കുന്ന വലിയ പട്ടണമാണ് ലേ. ബുള്ളറ്റിലായിരുന്ന ആനന്ദും അഖിലും 'താമസിക്കാനൊരു മുറി' തപ്പിയിറങ്ങി. അധികം ദൂരെയല്ലാത്ത ഒരു ഹോട്ടല്‍ തന്നെ അവസാനം കിട്ടി - സിന്ധു ഗസ്റ്റ് ഹൗസ്. രണ്ട് റൂമെടുത്തു. രൂപാ 3600 പോയികിട്ടി. ഫ്രീ വൈഫൈ ഉള്ളതായിരുന്നു ഏക ആശ്വാസം. വാട്സാപ്പിനേയും ഫേസ്ബുക്കിനേയും അങ്ങഴിച്ചു വിട്ടു. അവന്മാര് സന്തോഷിക്കട്ടന്നേ!
![]() |
Photo © L T Maratt |
സൂര്യന് വരവറിയിച്ച് കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. ഇന്ന് വിശ്രമ ദിവസമാണെന്ന് നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നതാണ്. കാലാവസ്ഥയുമായൊക്കെ ഒന്ന് പൊരുത്തപ്പെടണമല്ലോ. പക്ഷെ വിചാരിച്ചപോലെ അധികം തണുപ്പൊന്നും അനുഭവപ്പെട്ടില്ല. വെയിലിനാണെങ്കില് അത്യാവശ്യം ചൂടുണ്ട് താനും. നിതേഷും ആനന്ദും പുറത്തെവിടെയോ ചായ കുടിക്കാന്‍ പോയിട്ട് അപ്പോഴേക്കും തിരിച്ചെത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ നുബ്രാ വാലി (Nubra Valley)യും പാഗോംങ് (Pangong Lake)തടാകവുമൊക്കെ കറങ്ങാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ഞങ്ങളുടെ വണ്ടിയില്‍ പോകുന്നത് റിസ്കാണ്. ഹിമാചലിലേയും കാശ്മീരിലേയും ടാക്സിക്കാര്‍ തമ്മില്‍ എന്തോ കശപിശ നടക്കുകയാണ്. ഹിമാചലില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന വണ്ടികള്‍ കാശ്മീര്‍ ടാക്സിയുടെ ആള്ക്കാര് ഇവിടെ ഓടിക്കാന്‍ സമ്മതിക്കില്ല. അവര്‍ തടയും. ലേ നിന്ന് ഒരു പ്രൈവറ്റ് ടാക്സിയില്‍ ഈ സ്ഥലങ്ങളിലൊക്കെ പോയി വരാമെന്നാണ് ഞങ്ങള്‍ കരുതിയത്. ചായ കുടിച്ച് മടങ്ങി വന്ന മിടുക്കന്മാര് അതിനൊരാളെയും തരപ്പെടുത്തിയാണ് റൂമിലേക്ക് കയറി വന്നത്. ബസ്സ്റ്റാന്ഡിനടുത്തുവെച്ച് അവര്‍ ഒരു ടാക്സികാരനെ പരിചയപ്പെട്ടു. കര്‍മ്മ എന്നാണ് പേര്. കുറച്ച് പ്രായം ചെന്നയാളാണ്. നുബ്രാവാലിയോ അല്ലെങ്കില്‍ പാഗോംങോ ഒരു ദിവസംകൊണ്ട് പോയി വരാന്‍ 8500 ആകുമെന്നാണ് അയാള്‍ പറഞ്ഞത്. രണ്ട് ദിവസംകൊണ്ട് ഈ രണ്ട് സ്ഥലത്തും പോയി വരാന്‍ 16000 ആകുമെന്നും പറഞ്ഞു. ഞങ്ങള്‍ക്കും രണ്ട് ദിവസത്തെ ഡീല്‍ തന്നെയായിരുന്നു താല്പര്യം. സംസാരിച്ച് ഒടുവില്‍ 15000ന് അത് ഉറപ്പിച്ചു. ചെറുപ്പക്കാരായ ടാക്സി ഡ്രൈവര്‍മാരൊക്കെ 18000 രൂപയ്ക്ക് മേലെയാണ് ആവശ്യപ്പെട്ടത്. കര്മ്മാജിയുമായുള്ള ഇടപ്പാട് അപ്പോള്‍ സാമാന്യം കുഴപ്പിമില്ലാത്തപ്പോലെ തോന്നി.
പാലസില്‍ വൈകാതെ തന്നെ ഞങ്ങള്‍ എത്തി. പക്ഷെ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ഓയോ(OYO) റൂമുകള്‍ ഞങ്ങളെ ചതിച്ചു. റൂം ബുക്ക് ചെയ്ത അറിയിപ്പൊന്നും ഇതുവരെ ഹോട്ടലുകാര്‍ക്ക് കിട്ടിയട്ടില്ല. ഹോട്ടലിലാണെങ്കില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്റര്‍നെറ്റും പണിമുടക്കിയിരിക്കുകയാണ്. മൊത്തത്തില്‍ കാശ് വെള്ളത്തിലായ അവസ്ഥയായി. ഹിന്ദി അറിയാവുന്ന ആനന്ദ് കൂടെയുള്ളത് ഗുണമായി. അവന് കസ്റ്റമര്‍ കെയറില്‍ വിളിച്ച് സംസാരിച്ചു. അവസാനം ഒരു റൂം അനുവദിച്ചു കിട്ടി. ബാക്കി കാശിന് രാത്രി ഭക്ഷണവും ഫ്രീയായി തരാമെന്ന് പറഞ്ഞു. കിട്ടിയ റൂം സാമാന്യം വലുതാണ്. എല്ലാവര്ക്കും അതില്‍ വല്യ കുഴപ്പങ്ങളില്ലാതെ കഴിയാം. കര്‍മ്മാജി ഈ സമയത്തൊക്കെ ഞങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. ആനന്ദ് തന്നെയാണ് ഫോണെടുക്കുന്നത്. അവന് മാത്രമല്ലേ ഹിന്ദി അറിയൂ. പുള്ളിക്കാരന് കുറേ നാളുകള്‍ക്ക് ശേഷം കിട്ടിയ ചാകരയാണോ ഞങ്ങള്‍ എന്ന് സ്വാഭാവികമായും സംശയമുണ്ടായി. അല്ലെങ്കില്‍ ഇങ്ങനെ വരുന്ന കാര്യം ഉറപ്പിക്കാനായി എപ്പോഴും വിളിച്ചോണ്ടിരിക്കില്ലല്ലോ. സാധനങ്ങളൊക്കെ ഇറക്കി വെച്ച് ഞങ്ങള്‍ കര്മ്മാജിയെ നേരിട്ട് കാണാനായി പുറത്തേക്കിറങ്ങി. ബസ്സ്റ്റാന്‍ഡിനടുത്താണ് ചെല്ലാന്‍ പറഞ്ഞത്. ഗൂഗിള്‍ ചേച്ചിയോട് പോകേണ്ടുന്ന സ്ഥലം പറഞ്ഞു കൊടുത്തു. ചേച്ചി കൃത്യമായി ടാറിംങ്ങ് നടക്കുന്നത് കാരണം ബ്ലോക്കായി കിടക്കുന്ന റോഡിന്റെ അറ്റത്ത് തന്നെ കൊണ്ടെത്തിച്ചു. മുന്നോട്ട് പോകാന്‍ ഒരു നിവര്ത്തിയുമില്ല. പിന്നെ കുറേ കറങ്ങി തിരിഞ്ഞ് എങ്ങനെയോ ബസ്സ്റ്റാന്ഡിനടുത്തെത്തി. കര്‍മ്മാജി ഞങ്ങളേയും കാത്ത് വളരെ നേരത്തെ തന്നെ അവിടെ നില്‍പ്പുണ്ടായിരുന്നു. ജാക്കിചാന് സിനിമകളിലെ വില്ലന്‍ കഥാപാത്രം കണക്കെ ഒരു ക്ലീന്‍ ഷേവ് രൂപം. കറുത്തൊരു കണ്ണാടിയും ജാക്കറ്റും ധരിച്ചൊരു മിനിമം അമ്പത് വയസ്സെങ്കിലും പ്രായമുള്ളൊരാള്‍. വളരെ എളിമയോടെ ഞങ്ങളെ അഭിവാദ്യം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. ഒരു പിണ്ണാക്കും കേട്ടിട്ട് മനസ്സിലാകുന്നില്ലെങ്കിലും ഞാനും വെറുതെ തലകുലുക്കി. മറുത്തൊരക്ഷരം ഞാന്‍ മിണ്ടിയതുമില്ല. നമ്മുടെ മലയാളം കര്മ്മാജിക്കറിയില്ലല്ലോ..!
![]() |
Photo © Nithesh Suresh |
മറ്റൊരു ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ച് കുറച്ച് നേരം ലേ മാര്‍ക്കറ്റിലൊന്ന് കറങ്ങി. നാട്ടിലുള്ള കൂട്ടുകാര്‍ക്ക് കൊടുക്കാനും ഞങ്ങളുടെ വണ്ടിയില്‍ കെട്ടാനും ടിബറ്റന്‍ പ്രയര്‍ ഫഌഗും കുറച്ച് സാധനങ്ങളും വാങ്ങി. അവിടെ നിന്ന് നേരെ പോയത് ശാന്തി സ്തൂപം (Shanti Stupa) കാണാനാണ്. ലേയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിവിടം. ഏകദേശം മുകള്ഭാഗം വരെ വണ്ടി പോകും. സ്തൂപത്തിനടുത്തെത്താന് കുറച്ച് നടക്കണം. അതിന് മുകളില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കാണാന്‍ കഴിഞ്ഞ ലേ പട്ടണം കൂടുതല്‍ സുന്ദരിയായി തോന്നി. സൂര്യപ്രകാശം പോയി പട്ടണത്തിലെ വീടുകളിലും മറ്റും കൃത്രിമവിളക്കുകളുടെ പ്രകാശം പരക്കാന്‍ തുടങ്ങുന്നതുവരെ ഞങ്ങളവിടെ നിന്നു. കിലോ മീറ്ററുകളോളം ചിതറി കിടക്കുന്ന ആ രാത്രി കാഴ്ചയുടെ സൗന്ദര്യം മനസ്സില്‍ നിന്ന് ഒരിക്കലും അണഞ്ഞുപോവുകയില്ല.
![]() |
Photo © Nithesh Suresh |
ശാന്തി സ്തൂപത്തില്‍ നിന്ന് റൂമിലെത്തി ഫ്രീ അത്താഴവും കഴിച്ച് സമാധാനമായി ഉറങ്ങി.
രാവിലെ എട്ട് മണിക്ക് മുന്‍പ് തന്നെ എല്ലാവരും റെഡിയായി. എഴുന്നേറ്റതു മുതല്‍ കര്മ്മാജിയെ ഫോണില്‍ വിളിക്കുകയാണ്. കിട്ടുന്നില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. അയ്യായ്യിരം രൂപ അഡ്വാന്‍സും വാങ്ങി എട്ട് മണിക്ക് തന്നെ എത്താമെന്ന് ഉറപ്പ് നല്കി പോയതാണ്. സമയം എട്ടാകാന്‍ പോകുന്നു. പണി കിട്ടി എന്ന് തന്നെ ഉറപ്പിച്ചു. പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം ഒരു കൂസലുമില്ലാതെ നിന്നു. അവനറിയാമായിരുന്നു.. അയാള്‍ വരും.
(തുടരും)
എഴുത്ത് : എല്‍.റ്റി മറാട്ട്
No comments:
Post a Comment