''കുഞ്ഞാപ്പുവേ..''
തേന്‍ കിനിയുന്ന വിളിയാണ്. പാതിമയക്കത്തിലിരിക്കുന്ന കുഞ്ഞാപ്പു ആ വിളിയിലുണരും. മോഡല്‍ സ്കൂളിന്റെ ഗേയിറ്റിനപ്പുറം അപ്പോഴും ഇരുട്ടായിരിക്കും. കുഞ്ഞാപ്പുവിന്റെ കൈയിലെ ബാറ്ററി ടോര്‍ച്ചിന്റെ വെളിച്ചം ഇരുട്ടില്‍ മുങ്ങാംകുഴിയിട്ടൊന്നുപോയി പെട്ടെന്ന് തിരിച്ചു വരും. ആരും ഉണ്ടാവില്ലവിടെ. കുഞ്ഞാപ്പു കനവുകണ്ടതാണ്! എന്നാലും കസേരയില്‍ നിന്നെഴുന്നേറ്റ് കെട്ടിടത്തിനുചുറ്റും ഒരുവലംവെച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താതെ അയാള്‍ക്കൊരു സ്വസ്ഥതയും ഉണ്ടാകില്ല.
മുറ്റത്ത് നില്ക്കുന്ന കൊന്നമരം ഇലയനങ്ങാതെ അയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പതിനേഴ് വര്‍ഷം മുന്‍പ് സ്കൂളിലെ സെക്യൂരിറ്റിയായി കയറിയതുമുതലുള്ള കുഞ്ഞാപ്പുവിന്റെ ദിനചര്യകളുടെ ദൃക്സാക്ഷിയാണ് ആ മരം. കുഞ്ഞാപ്പു അവിടെ എത്തുമ്പോള്‍ ഒരടി പൊക്കത്തിലുള്ള വളര്‍ച്ച മാത്രമേയുണ്ടായിരുന്നുള്ളു അതിന്. അന്ന് തന്നെ ചുറ്റിനും വൃത്തിയാക്കി ചെറിയൊരു വേലിയും കുഞ്ഞാപ്പു കെട്ടി. ഇന്റര്‍വെല്‍ സമയത്ത് തീവണ്ടി പാഞ്ഞ് വരുന്ന കുട്ടികളെ കുഞ്ഞാപ്പു സ്നേഹത്തോടെ ശകാരിച്ച് അതിനടുത്ത് നിന്ന് വഴിതിരിച്ച് വിടും. അങ്ങനെയങ്ങനെ കുഞ്ഞാപ്പുവിന്റെ സംരക്ഷണയില്‍ വേലിയെല്ലാം പൊളിച്ച് വലിയൊരു മരമായി മുറ്റത്തങ്ങനെ വിലസി നില്‍ക്കുകയാണ് കൊന്നമരം.
ടോര്ച്ചുമണച്ച് കുഞ്ഞാപ്പു വീണ്ടും കസേരയില്‍ വന്നിരുന്നു. എത്രയോ വര്‍ഷങ്ങളായി ഇതുതന്നെയാണയാള് ചെയ്തുകൊണ്ടിരിക്കുന്നത്. കുറച്ച് നേരം ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്നിട്ട് അയാള്‍ പതിയെ ഉറക്കത്തിലേക്ക് വീണു.
''കുഞ്ഞാപ്പുവേ..''
അച്ഛന്റെ വിളിയാണ്. കുഞ്ഞാപ്പുവിനപ്പോള് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമേ ഉള്ളൂ. അച്ഛന് കാണാതെ കൂട്ടുകാരുമൊത്ത് പറമ്പില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയാണ്. കളിയുടെ ആവേശമങ്ങനെ കേറി കേറി വന്നപ്പോഴാണ് പറമ്പിന്റെ മൂലയില്‍ നിന്ന് അച്ഛന്റെ ദേഷ്യത്തിലുള്ള വിളി കുഞ്ഞാപ്പുവിന്റെ ചെവിയില്‍ വന്ന് തട്ടിയത്. ഒരു മുണ്ട് മാത്രം ഉടുത്ത് നില്ക്കുന്ന അച്ഛന്റെ കൈയിലിരിക്കുന്ന സാമാന്യം വലിപ്പമുള്ള വടി അവന് വ്യക്തമായി കണ്ടു. കുറച്ച് കഴിഞ്ഞ് കിട്ടിയ അടിയേക്കാളും അവന് പക്ഷെ പേടിച്ചത് ആദ്യം കേട്ട അച്ഛന്റെ ഉറക്കെയുള്ള കുഞ്ഞാപ്പു വിളിയിലാണ്. രണ്ട് തുള്ളി മൂത്രം അവന്റെ ചെറിയ ട്രൗസറിനെ തഴുകി മുട്ടിലേക്ക് അപ്പോഴേക്കും ഒഴുകാന്‍ തുടങ്ങിയിരുന്നു.
കുഞ്ഞാപ്പുവിന്റെ സ്വപ്നത്തില്‍ നിറയെ അച്ഛന് നിറയുകയാണ്. ചിരിയും കണ്ണീരും തലോടലും ശകാരങ്ങളുമെല്ലാം കുഞ്ഞാപ്പു അപ്പോള്‍ അറിഞ്ഞു.
''കുഞ്ഞാപ്പുവേ..''
ചെറുമോന് വിളിക്കുന്നതാണ്. കുഞ്ഞാപ്പുവിന്റെ ഇളയ മകളുടെ മകനാണ്. കുഞ്ഞാപ്പുവിനെ പേരെടുത്തേ വിളിക്കൂ. അപ്പൂപ്പനെന്ന് ആരും തിരിത്തിയതുമില്ല. ആനകളിക്കാനുള്ള വിളിയാണ്. കുഞ്ഞാപ്പു ചെറുമകനേം മുതുകത്തിരുത്തി ഗുരുവായൂര്‍ കേശവനായി മാര്‍ബിള്‍ പാകിയ തറയില്‍ കൂടി അങ്ങനെ നാലുകാലില്‍ നടക്കും. പാപ്പാന്റെ അടിയും തൊഴിയുമൊക്കെ കണക്കിന് വാങ്ങി കൂട്ടുകയും ചെയ്യും. എങ്കിലും കുഞ്ഞാപ്പുവിന് അതൊക്കെ ഒരു രസാണ്.
കിനാവില് ആനകളിച്ചോണ്ടിരുന്ന കുഞ്ഞാപ്പുവിന്റെ ചുണ്ടില്‍ നിന്ന് ഈളുവാ താഴേക്കിറങ്ങി. നരച്ച താടിരോമങ്ങളില്‍ തട്ടി നിന്ന നീരൊഴുക്കിനെ കുഞ്ഞാപ്പു സ്വബോധത്തിലെന്നോണം തുടച്ചു നീക്കി. കനവുകളുടെ ഒഴുക്കിനെ മാത്രം അയാള്‍ക്ക് നിയന്ത്രിക്കാന്‍ പക്ഷെ കഴിഞ്ഞില്ല.
''കുഞ്ഞാപ്പുവേ..''
സ്കൂള്‍ മാനേജര്‍ അത്യാവശ്യമായി വിളിച്ചിരിക്കുകയാണ്. ചന്ദനകളര് ഷര്‍ട്ടും വെള്ള മുണ്ടുമാണ് അയാളുടെ വേഷം. തനിക്കുള്ളതുപോലെ അയാളുടെ ചെവിയിലും നിറയെ രോമങ്ങളുണ്ടെന്ന് കുഞ്ഞാപ്പു ശ്രദ്ധിച്ചു. പക്ഷെ മാനേജരുടെ ചെവിയിലുള്ളത് നല്ല കറുത്ത രോമങ്ങളാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അയാള്‍ കുഞ്ഞാപ്പുവിനോട് സംസാരിക്കുന്നത്. കുഞ്ഞാപ്പുവിനെ പറ്റി അവടെ ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. സ്കൂളിലൊരു വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുവാന്‍ പോകുകയാണ്. മാനേജ്മെന്റും പിടിഎയും ഒരുമിച്ചെടുത്ത തീരുമാനമാണ്. സ്കൂളിന്റെ പിന്‍ഭാഗത്ത് വലിയൊരു പൂന്തോട്ടമുണ്ട്. അവിടെയാണ് കോര്‍ട്ട് നിര്‍മ്മിക്കാന്‍ പോകുന്നത്. ആ സ്ഥലം വൃത്തിയാക്കി കൊടുക്കേണ്ടുന്ന ജോലി കുഞ്ഞാപ്പുവിനാണ്. ചെടികള്‍ വെച്ച് പൂക്കളെ വിരിയിച്ച് പൂമ്പാറ്റകളെ ക്ഷണിച്ച് 'തോന്നിവാസം' കാണിച്ചത് കുഞ്ഞാപ്പുവായിരുന്നല്ലോ. മാനേജരുടെ നിര്‍ദ്ദേശം കുഞ്ഞാപ്പു കേട്ട് നിന്നതേയുള്ളൂ.
ഈ തവണ സ്വപ്നത്തില്‍ നിന്ന് കുഞ്ഞാപ്പു ഉണര്‍ന്നു. മുന്നിലപ്പോഴും ഇരുട്ടാണ്. കൊന്നമരം അയാളെ തന്നെ നോക്കി നില്‍ക്കുകയാണ്. കുഞ്ഞാപ്പു കസേരയില്‍ നിന്നെഴുന്നേറ്റു. അയാള്‍ കെട്ടിടത്തിന് പുറകിലേക്ക് നടന്നു. അയാളുടെ കൈയിലിരിക്കുന്ന ടോര്‍ച്ചിന്റെ വെളിച്ചം അവിടമാകെ പരന്നു. പൂന്തോട്ടം നിന്നിടത്ത് കോര്‍ട്ട് പണിയാനുള്ള മണ്ണിറക്കിയിട്ടിരിക്കുകയാണ്.
കുഞ്ഞാപ്പു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നടന്നു. മതിലിനോട് ചേര്‍ന്ന് അയാളുടെ സൈക്കിളിരിപ്പുണ്ട്. കുഞ്ഞാപ്പു രണ്ട് വലിയ പലക സംഘടിപ്പിച്ച് അതിന്റെ പിറകിലെ കാരിയറിലേക്ക് വെച്ചുകെട്ടി. ചെറുതും വലുതുമായ കൂടുകളില്‍ നിറച്ച് വെച്ചിരിക്കുന്ന ചെടികളെ തറയില്‍ നിന്നെടുത്ത് കുഞ്ഞാപ്പു പലകയുടെ മുകളിലേക്കും സൈക്കിളിന് ചുറ്റുമായി അടുക്കി. വീണുപോകാത്ത രീതിയില്‍ അയാള്‍ അതിനെയെല്ലാം ചേര്‍ത്തുകെട്ടി.
കുഞ്ഞാപ്പു ടോര്‍ച്ച് അണച്ച് അടുത്തുള്ള തിട്ടയിലേക്ക് വെച്ചു. അയാള്‍ പതിയെ സൈക്കിളിലേക്ക് കയറി. കുഞ്ഞാപ്പുവും സൈക്കിളും ഗേയിറ്റിനടുത്തെത്തി. ഗേയിറ്റിന്റെ രണ്ട് പാളികളും മലര്‍ക്കെ തുറന്ന് ആ വലിയ പൂന്തോട്ടം ഇരുട്ടിലേക്കിറങ്ങി.
എഴുപതിലും തളരാത്ത മനസ്സോടെ കുഞ്ഞാപ്പു സൈക്കിള്‍ മുന്നോട്ട് ചവിട്ടി. പെഡലുകള്‍ അതിവേഗത്തില്‍ കറങ്ങി.
അച്ഛനെ ദഹിപ്പിച്ച സ്മശാനം കുഞ്ഞാപ്പു കണ്ടു. മക്കളും പേരക്കിടാങ്ങളും സുഖമായുറങ്ങുന്ന വീടയാള്‍ കണ്ടു. അതിന്റെ മട്ടുപാവിലെ വലിയ പൂന്തോട്ടവും കണ്ടു.
ഒരു തെരുവിന്റെ മധ്യത്ത് അയാള്‍ സൈക്കിള്‍ ഒതുക്കി. രാത്രി വരെ പണിയെടുത്ത് തളര്‍ന്ന് നില്ക്കുന്ന ട്രാഫിക് സിഗ്നലിന്റെ കാലുകളില്‍ സൈക്കിള്‍ ചാരിവെച്ച് അതിനരികിലായി കുഞ്ഞാപ്പു ഇരുന്നു.
സൈക്കിളിലിരിക്കുന്ന ഓരോ ജീവനും കൗതുകത്തോടെ ആകാശം കാണുകയായിരുന്നു. നിറയെ നക്ഷത്രങ്ങള്‍ അവിടേക്കിറങ്ങി വന്നു. ഒരിളം കാറ്റ് കുഞ്ഞാപ്പുവിനെ തലോടി കടന്നുപോയി. അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതിയിറങ്ങി.
''കുഞ്ഞാപ്പുവേ..''
പൂക്കളുടെ വിളിയാണ്. ആ കനവില്‍ നിന്നയാള്‍ ഉണര്‍ന്നതേയില്ല.
എല്‍.റ്റി മറാട്ട്
01.01.2019

![]() |
Photo © Vineeth Vasudevan |

No comments:
Post a Comment